എ.എൽ.പി.എസ്. വളാംകുളം/അക്ഷരവൃക്ഷം/ അസുഖം
അസുഖം
പണ്ട് പണ്ട് പട്ടണത്തിലെ ഒരു വലിയ വീട്ടിൽ ഒരു പെൺകുട്ടി താമസിച്ചിരുന്നു.ആ പെൺകുട്ടിയുടെ പേര് അന്ന എന്നായിരുന്നു. അവൾക്ക് അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. അവളുടെ അമ്മയുടെ പേര് മറിയ എന്നായിരുന്നു.അവരുടെ വീട് നിന്നിരുന്നത് ഒരു ഉയർന്ന പ്രദേശത്തായിരുന്നു.അവളുടെ വീടിന്റെ പരിസരം ആകെ വൃത്തികേടായിരുന്നു.അവളും അവളുടെ അമ്മയും ഒരിക്കൽ പോലും ആ വൃത്തികേടായ പരിസരം വൃത്തിയാക്കിയിരുന്നില്ല.അങ്ങനെ അവരുടെ വീടിന്റെ പരിസരത്ത് കൊതുകും എലിയും പെറ്റുപെരുകാൻ തുടങ്ങി.അപ്പോഴും അന്നയും അവളുടെ അമ്മയും അത് അത്ര കാര്യമാക്കിയില്ല.അങ്ങനെ കാലങ്ങൾ കടന്നുപോയി. ഒരു ദിവസം ആപെൺകുട്ടിക്ക് ഒരു വലിയ മാരകമായ അസുഖം പിടിപെട്ടു.അങ്ങനെ കുറെ ചികിത്സ ചെയ്ത് അവളുടെ അസുഖം സുഖപ്പെട്ടു.അവൾ ഹോസ്പിറ്റലിൽ നിന്ന് തിരിച്ചെത്തിയ ശേഷം അന്ന ആലോചിച്ചു എന്തുകൊണ്ടാണ് എനിക്ക് ഈ അസുഖം വരാൻ കാരണം.ഞാൻ എങ്ങോട്ടും ഈ വീട്ടിൽ നിന്ന് പോയിട്ടില്ലല്ലോ.പിന്നീട് കുറെ ആലോചിച്ച ശേഷം അവൾക്ക് മനസ്സിലായി എന്റെ പരിസരത്ത് എലികളും കൊതുകുകളും പെറ്റു പെരുകിയിട്ടുണ്ട്.അവർ കാരണമാണ് എനിക്ക് മാരകമായ അസുഖം വരാൻ കാരണം.അന്ന് മുതൽ അന്നയും അവളുടെ അമ്മ മറിയവും അവരുടെ വീടിന്റെ പരിസരം മുഴുവൻ വൃത്തിയാക്കാൻ തുടങ്ങി.പിന്നീട് അവർ ദീർഘകാലം ആ വീട്ടിൽ തന്നെ കഴിഞ്ഞു. "കൂട്ടുകാരെ,നമുക്ക് ഈ കഥയിൽ നിന്നും മനസ്സിലാക്കാവുന്ന ഗുണപാഠം നമ്മുടെ വീടിന്റെ പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം" </poem>
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരിന്തൽമണ്ണ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരിന്തൽമണ്ണ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ