സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ചെറുത്തുനിൽക്കാം രോഗങ്ങളെ

Schoolwiki സംരംഭത്തിൽ നിന്ന്
14:17, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെറുത്തുനിൽക്കാം രോഗങ്ങളെ

ലോകത്തിലെ ഏതൊരു അത്ഭുതത്തേക്കാളും മഹത്തായ അത്ഭുതമാണ് അപൂർവ്വ സമ്പത്തിന്റെ കലവറയായ നമ്മുടെ പ്രകൃതി. പ്രകൃതിയുമായുള്ള പോരാട്ടത്തിൽ ശക്തിയുള്ളവ അതിജീവിക്കുന്നു, അല്ലാത്തവ നശിച്ചു പോകുന്നു.ഇതാണ് പ്രകൃതിയുടെ നിയമം.ഇ ങ്ങനെ ഒരു നിയമം പ്രകൃതി ആവിഷ്കരിച്ചിരിക്കുന്നത്, ആരോഗ്യവും രോഗപ്രതിരോധശേഷിയുള്ള ഒരു ജീവസമൂഹത്തെ വാർത്തെടുക്കാനാണ്.

ആരോഗ്യരംഗത്ത് അത്ഭുതാവഹമായ നേട്ടങ്ങൾ നാം കൈവരിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ നാലു നൂറ്റാണ്ടുകളിലും നാലു മഹാമാരികൾ മനുഷ്യകുലത്തെ കൂട്ടത്തോടെ മരണത്തിലേയ്ക്ക് തള്ളി വിടുകയായിരുന്നു . 1720 -ൽ പ്ലേഗ്, 1820-ൽ കോളറ,1920-ൽ സ്പാനിഷ് ഫ്ലൂ , 2020 -ൽ കോവിഡ് - 19 ലോകരാഷ്ട്രങ്ങളുടെ ആരോഗ്യ- വ്യവസായ- സാമ്പത്തിക മേഖലയുടെ അടിത്തറയെത്തന്നെ തകിടം മറിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് (കോവിഡ് 19) ലോകമാകെ പടർന്നു പിടിച്ചിരിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലൂടെ മാത്രമേ രോഗങ്ങളെ ചെറുത്തുനിൽക്കാൻ സാധിക്കുകയുള്ളൂ. പ്രകൃതിയോടിണങ്ങിയുള്ള ജീവിതത്തിലൂടെ മാത്രമേ നമുക്ക് രോഗപ്രതിരോധശേഷി ആർജ്ജിക്കുവാൻ സാധിക്കുകയുള്ളൂ. ആയുസ്സിന്റെ വേദമായ ആയുർവേദം അതാണ്നമുക്കു പറഞ്ഞു തരുന്നത്. എല്ലാ തരത്തിലുള്ള രോഗങ്ങൾക്കുമുള്ള പ്രതിരോധവും പരിഹാരവും നമ്മുടെ പ്രകൃതിയിലുണ്ട്. അതോടൊപ്പം നല്ല ആരോഗ്യ ശീലങ്ങളും മുൻകരുതലുകളും നമ്മൾ പാലിക്കണം.

ഇന്ന് കൊറോണ വൈറസിനെ നമ്മൾ കൈകൾ കഴുകിയും മുഖാവരണമണിഞ്ഞും പ്രതിരോധിക്കുന്നു. പണ്ടു കാലത്ത് ഒരു കിണ്ടിയിൽ വെള്ളം വീടുകളുടെ വരാന്തയിൽ സ്ഥിരമായി വയ്ക്കുമായിരുന്നു. യാത്ര കഴിഞ്ഞു വരുന്ന വീട്ടുകാർ കാലും കൈയ്യും മുഖവും കഴുകി മാത്രമേ വീട്ടിൽ കയറുകയുണ്ടായിരുന്നുള്ളൂ - ഇവയെല്ലാം ഒരു തരത്തിലുള്ള ചെറുത്തുനിൽപ്പ് തന്നെയായിരുന്നു. വ്യക്തിശുചിത്വവും പരിസരശുചിത്വവും നമ്മൾ പാലിക്കണം.

ക്രൃത്യമായ ആഹാരനിഷ്ഠയും വ്യായാമവും നല്ല വായനയുമൊക്കെ നമ്മുടെ ശരീരത്തേയും മനസ്സിനേയും ശുചീകരിക്കുന്നു. നല്ല ശീലങ്ങളും നിഷ്ഠകളും നാം തുടർച്ചയായി പിന്തുടരുകയും നിലനിർത്തിക്കൊണ്ടുപോവുകയും ചെയ്തെങ്കിൽ മാത്രമേ നമുക്ക് ഇനിയും വരാനിരിക്കുന്ന മഹാമാരികളിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രതിരോധശക്തി ലഭിക്കുകയുള്ളൂ.

ശങ്കർ കെ സജീവ്
4 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം