ഗവ. എൽ പി സ്കൂൾ, ചേർത്തല നോർത്ത്/അക്ഷരവൃക്ഷം/കൊറോണ -കുട്ടിക്കളിയല്ല

Schoolwiki സംരംഭത്തിൽ നിന്ന്
14:02, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ -കുട്ടിക്കളിയല്ല

ഒരിടത്തു ഒരു കുട്ടി ഉണ്ടായിരുന്നു അവന്റെ പേര് ശ്രീഹരി എന്നായിരുന്നു.കൊറോണാകാരണം സ്കൂൾ അടച്ചതിനാൽ അവന്റെ അടുത്തുകൂട്ടുകാരനായ അക്ഷയയുടെ വീട്ടിൽ കളിയ്ക്കാൻ പോകുമായിരുന്ന.ഒരു ദിവസം കളിച്ചിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോൾ അപ്പുപ്പൻ വിളിച്ചു, "മോനെ ശ്രീഹരി' അവിടെ നിലക്ക് .അവൻ അപ്പോൾ തന്നെ അപ്പൂപ്പന്റെ അടുത്തേക്ക് ഓടിച്ചെല്ലാൻ തുടങ്ങിയപ്പോൾ അപ്പുപ്പൻ പറഞ്ഞു അവിടെ നില്ക്കു നീ പുറത്തു പോയ് വന്നതല്ലേ കൈകൾ വൃത്തിയായി കഴുകി കുളിച്ചതിനുശേഷം വീട്ടിനുള്ളിൽ കയറിയാൽ മതി.അപ്പോൾ അവൻ ചോദിച്ചു "എന്തിനാ മുത്തശ്ശാ അങ്ങനെ ചെയ്യുന്നേ".ഇപ്പോൾ നമ്മുടെ ചുറ്റുപാടും നിറഞ്ഞുനിൽക്കുന്ന കോവിഡ് എന്ന മഹാമാരിയെ ചെറുക്കൻ നാം എപ്പോഴും ജാഗ്രതയോടെ ഇരിക്കണം.അപ്പൂപ്പന്റെ വാക്കുകൾ കേട്ട അവൻഅതുപോലെ തന്നെ പ്രവർത്തിച്ചു.

ഗുണപാഠം:ശുചിത്വം ഇപ്പോഴും കൂടെ ഉണ്ടാകണം .എങ്കിലേ ഇത്തരത്തിലുള്ള മഹാമാരിയെ ചെറുക്കൻ കഴിയു. മുതിർന്നവർ പറയുന്ന കാര്യങ്ങൾ അനുസരിക്കുകയും വേണം.

അഞ്ജന അനിൽകുമാർ
4 ജി.എൽ.പി.എസ്ചേർത്തല നോർത്ത്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ