എം ജി യു പി എസ്സ് തോട്ടയ്ക്കാട്/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം....

Schoolwiki സംരംഭത്തിൽ നിന്ന്
13:47, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mgupst (സംവാദം | സംഭാവനകൾ) (UPDATION)
പ്രകൃതി സംരക്ഷണം....

പ്രകൃതി അമ്മയാണ്. വ്യത്യസ്തമായ ഭാവങ്ങളിൽ നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന പ്രകൃതി വിസ്മയങ്ങൾ നിറഞ്ഞതാണ്. മഞ്ഞും, മഴയും, ചെടികളും, പൂക്കളും, പറവകളും, മൃഗങ്ങളും, കൊണ്ട് നിറഞ്ഞ പ്രകൃതി നമ്മെ പലതരത്തിൽ ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു. പൂവണിഞ്ഞ പൂന്തോട്ടങ്ങൾ, രാത്രിയിൽ സുഗന്ധം പരത്തി വിരിയുന്ന മുല്ലപ്പൂക്കൾ, ലോലമായ കിരണങ്ങൾ നീട്ടി ചിരിക്കുന്ന

നക്ഷത്രങ്ങൾ . ഇതെല്ലാം പ്രകൃതി നമുക്ക് രസിക്കാൻ വേണ്ടി ഒരുക്കിയ കാഴ്ചകളാണല്ലോ.......

എന്നാൽ.., പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണ മാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി നാം ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു.

എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധ ജലവും ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കല്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ ഉറവിടം. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരെയായും വനനശീകരണത്തിനെതിരെയായും നമുക്ക് ഒത്തൊരുമിച്ചു പോരാടാം

ഭൂമിക്കു കാവൽ നാം തന്നെ..... 🌍🌍🌍

ഹരികൃഷ്ണ. എസ്
6 B എം ജി യു പി എസ്സ് തോട്ടയ്ക്കാട്
ഉപജില്ല
THIRUVANANTHAPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം