ഗവ. എച്ച് എസ് മേപ്പാടി/അക്ഷരവൃക്ഷം/പ്രകൃതി താളം തെറ്റുന്നു.......

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി താളം തെറ്റുന്നു.......

പ്രകൃതി അമ്മയാണ്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ലഭിക്കാനും അത് അനുഭവീക്കാനുമുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. മലകൾ,പുഴകൾ,അരുവികൾ, ശുദ്ധജലതടാകങ്ങൾ ,മരങ്ങൾ,പൂക്കൾ അങ്ങനെ ഒട്ടേറെ അവിസ്മരണീയമായ പ്രകൃതി സൗന്ദര്യങ്ങൾ സമ്മാനിച്ച പ്രകൃതിയായ അമ്മ.ആ അമ്മയെ മാനഭംഗപ്പെടുത്തരുത്. പ്രകൃതിയ്ക്ക് ദോഷമായ പ്രവൃത്തികൾ മനുഷ്യൻ ചെയ്യുമ്പോൾ അത് ലോകനാശത്തിന് വരെ കാരണമാകും.അങ്ങനെ ഈ ലോകം നശിക്കാൻ ഇന്നത്തെയും ഇനി വരും തലമുറയം അനുവദിക്കരുത്. കഴിഞ്ഞ ചില വർഷങ്ങളായി കാലം തെറ്റിയ മഴയും വേനലും മഞ്ഞുമൊക്കെ നാം അനുഭവിച്ചു വരുന്നു. പ്രകൃതിയ്ക്ക് എന്തോ സംഭവിച്ച പോലെ. മനുഷ്യനാണ് ഈ കാര്യങ്ങൾക്ക് പിന്നിൽ.മനുഷ്യ പ്രവർത്തനങ്ങളാലും പ്രകൃതി ദുരന്തങ്ങളാലും പരിസ്ഥിതി ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. ആയിരം ജീവികളും പതിനായിരം സസ്യങ്ങളും ഭൂമിയിൽ നിന്ന് മൺമറഞ്ഞു കഴിഞ്ഞു. നമ്മുക്ക് ചുറ്റുമുള്ളതെല്ലാം പരിസ്ഥിതിയുടെ ഭാഗമാണ്. പ്രകൃതിയ്ക്ക് കൃത്യമായി ഒരു താളമുണ്ടായിരുന്നു. കർക്കിടകത്തിൽ ഇടമുറിയാതെ പെയ്യുന്ന മഴ,ചിങ്ങമെത്തുമ്പോൾ മഴ മാറി പൊൻവെയിൽ തിളങ്ങുന്ന വിവിധ വർണ്ണങ്ങളിലെ പൂക്കൾ,രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ഇടിമിന്നലോടെ എത്തുന്ന തുലാ വർഷം.മഞ്ഞും തണുപ്പുമായി ധനുവും മകരവും.ഉരുകിത്തിളങ്ങുന്ന മീനം.മറ്റു സസ്യലതാതികൾ പൂക്കാൻ മടിക്കുമ്പോൾ ഇലകൾ പൊഴിച്ച് കണിക്കൊന്നകുലകളായി പൂത്ത് നിൽക്കുന്ന മേടം.വെയിൽ തളർത്തിയ ചെടികൾക്കും ആശ്വാസമേകുന്ന വേനൽ മഴയെത്തുന്ന കുംഭമാസമഴ. തകരാറിലായ ഒരു നാഴിക മണിപോലെയാണ് പ്രകൃതി ഇപ്പോൾ സമയം തെറ്റുന്നു.താളം തെറ്റുന്നു. പ്രകൃതിയുടെ ഈ താളപിഴയ്ക്ക് പലകാരണങ്ങളും പറയാനുണ്ടാകും.മനുഷ്യനാണ് ഈ കാരണങ്ങൾക്കെല്ലാം ഉത്തരവാദികൾ.മനുഷ്യന്റെ പ്രവൃത്തികൾക്കെല്ലാം ഉത്തരവാദികൾ ഫലമായി പ്രകൃതിയുടെ താളം തെറ്റി. പ്രകൃതിയേയും ജീവജാലങ്ങളേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്കാരം ഭാരതത്തിന് എക്കാലത്തും ഉണ്ടായിരുന്നു.നമ്മുടെ എല്ലാ പാരമ്പര്യ ങ്ങളും ഇത്തരം മൂല്യങ്ങളിൽ അധിഷ്ഠിതമാണ്. രാസവളങ്ങൾ, കളനാശിനികൾ, കീടനാശിനികൾ, ഹോർമോൺ മരുന്നുകൾ എന്നിവ ഉപയോഗിച്ച്. ആഹാര സാധനങ്ങൾ ഉൽപ്പാദിക്കൽ, സങ്കരജാതിയിലെ വളർത്തു മൃഗങ്ങളെയും സസ്യങ്ങളെയും ജനിപ്പിക്കൽ, ജലസേചനം, ഹരിത വിപ്ലവം,ധവള വിപ്ലവം.ഇത്തരം പ്രവർത്തികളൊക്കെ വലിയ സാമ്പത്തിക വളർച്ചയുണ്ടാക്കിയിട്ടുണ്ട്.അതെ സമയം ഇമ്മാതിരിയുള്ള അനുചിതമായ വികസനം പരിസ്ഥിതി നാശത്തിനും ഈടാക്കിയിട്ടുണ്ട്. പർവതങ്ങളിലും ധ്രുവ പ്രദേശങ്ങളിലും മഞ്ഞ് ഉരുകി കൊണ്ടിരുന്നു. സമുദ്രത്തിലെ ജലനിരപ്പ് വർധിച്ചു കൊണ്ടിരിക്കുന്നു. സൂര്യന്റെ അപകടകരമായ രശ്മികളിൽ നിന്ന് ഭൂമിയെ രക്ഷിക്കുന്ന ഓസോൺ പാളിയിൽ വിള്ളലുകൾ വലുതായിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതിയെ തകരാറിലാക്കിയ മനുഷ്യൻ തന്നെയാണ് ദുരിതം കൂടുതൽ അനുഭവിക്കേണ്ടി വരുന്നത്....

ഗായത്രി
8 A GHSS MEPPADI
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം