ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/ആരാണ് ഇതിനു സാക്ഷി

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആരാണ് ഇതിനു സാക്ഷി<!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരാണ് ഇതിനു സാക്ഷി

സെക്കന്റ് സൂചി നിലയ്ക്കാതെ മുന്നോട്ടു പോവുംമ്പോഴും എന്തിനാണീ കാലചക്രം മനുഷ്യനെ പിറകോട്ട് വലിക്കുന്നത്???? വുഹാനിൽ നിന്ന് ഉടലെടുത്ത് ലോകമെമ്പാടുമുള്ള 200ൽ പരം രാജ്യങ്ങളെ പിടിച്ചുകുലുക്കി ജാതി-മത-വർണ്ണ-വർഗ്ഗ ഭേതെ മനുഷ്യനെ ഒന്നാക്കി വീട്ടിലിരുത്തിയ സർവ്വ ശക്തികൾക്കും കണ്ണിൽ തെളിയാത്ത വൈറസേ നമസ്കാരം
ഭരണകൂടങ്ങളെ ബേജാറിലും നഗരങ്ങളെ ശ്മശാനങ്ങളും ആക്കിയ ഇത്തിരി കുഞ്ഞാ .......... വെട്ടില്ല കൊലയില്ല ആർഭാടമില്ല ആഘോഷമില്ല ചൂതാട്ടമില്ല തമ്മിൽ വഴക്കില്ല എന്നിട്ടും പോലീസിനു പണിയൊട്ടും കുറയത്തുമില്ല!!!!
തെക്കനില്ല വടക്കന്നില്ല കിഴക്കില്ല പടിഞ്ഞാറില്ല ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും പാഞ്ഞിട്ടും 290 ആം നിയമപ്രകാരം മാസ്ക് നിർബന്ധമാക്കിയിട്ടും അകലം പാലിച്ചിടും പട്ടിണി കിടന്നപ്പോൾ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കട്ടെടുത്ത യുവാവിനെ കൊന്നൊടുക്കിയവർ ഭക്ഷണത്തിന് വേണ്ടി നിലം തൊടാതെ പായുന്നു...........
മനുഷ്യരാശിക്ക് ഇത് കൊണ്ട് നേട്ടമില്ലെങ്കിലും പ്രകൃതിക്ക് അൽപാൽപമായി കുറച്ച് ആശ്വാസമുണ്ട്. ഓസോൺ പാളി മൂടപ്പെട്ടതും ഫാക്ടറിയിൽ നിന്നും വാഹനത്തിൽ നിന്നും പുകയില്ലാത്തത് കാരണം വായു മലിനീകരണവും കുറഞ്ഞു അങ്ങനെ ചിലതൊക്കെ............. റെസ്റ്റോറന്റുകളോ ഫാസ്റ്റ് ഫുഡോ ഇല്ലാത്തത് കാരണം ഹോസ്പിറ്റലിലേക്കുള്ള വരവും പോക്കും കുറഞ്ഞു. കീടനാശിനി ചേർത്ത പച്ചക്കറി ലോക് ഡൗൺ കാരണം മാർക്കറ്റിലെത്താത്തത് കൊണ്ട് മണ്ണിലേക്കിറങ്ങാനും മനുഷ്യൻ പഠിച്ചു........
വിദ്യാഭ്യാസവും പരീക്ഷയും മുടങ്ങി, പക്ഷേ ഓൺലൈൻ ക്ലാസുകൾ അതും നികത്തി . ശുചിത്വ ബോധവും രോഗ പ്രതിരോധവും ഇതിൽ നിന്നും പഠിച്ചെങ്കിലും പ്രകൃതിയോടുള്ള ചൂഷണം മറന്നിരുന്നെങ്കിൽ ഇത് പ്രകൃതി തന്നെ നശിപ്പിച്ചേനേ........


ഫാത്തിമ നസ്‍ല. കെ ടി
9 A ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം