സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/വനത്തിലെ കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
വനത്തിലെ കൂട്ടുകാർ

പണ്ട് പണ്ട് ഒരു കട്ടിൽ നന്ദിനി എന്നൊരു പശുക്കുട്ടി ഉണ്ടായിരുന്നു. ഒരുദിവസം നന്ദിനി അവളുടെ കൂട്ടുകാരിയായ റോസി എന്ന പൂമ്പാറ്റയോടൊപ്പം കളിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ റോസിയെ കാണാതായി. നന്ദിനി ആകെ വിഷമത്തിലായി.

അപ്പോൾ അവരുടെ സുഹൃത്തായ കിട്ടൻ പാമ്പ് അവിടെയെത്തി. എന്താ നന്ദിനി വിഷമിച്ചിരിക്കുന്നത് കിട്ടാൻ ചോദിച്ചു. ഞാനും റോസിയും കളിക്കുകയായിരുന്നു. ഇപ്പോൾ അവളെ കാണുന്നില്ല നന്ദിനി പറഞ്ഞു. വിഷമിക്കേണ്ട നമ്മുക്ക് അന്വേഷിക്കാം കിട്ടൻ പറഞ്ഞു. അവർ ചുറ്റും തിരഞ്ഞു.

അപ്പോൾ കുറ്റിച്ചെടികൾക്കിടയിൽ റോസി വീണുകിടക്കുന്ന കണ്ടു. അവർ അവളെ എടുത്തുകൊണ്ട് വൈദ്യൻ കുരങ്ങച്ചന്റെ അടുത്തുചെന്നു, കുരങ്ങച്ചൻ റോസിക്ക് മരുന്ന് കൊടുത്തു റോസിയുടെ ക്ഷീണം മാറി.

അവൾ എല്ലാവർക്കും നന്ദി പറഞ്ഞു അവർ ഒരുപാടുകാലം സന്തോഷത്തോടെ കൂട്ടുകാരായി ജീവിച്ചു.

അനഘ പി ആർ.
സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ