ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/കാരണമാരാണ് ???

Schoolwiki സംരംഭത്തിൽ നിന്ന്
 കാരണമാരാണ് ???   

ഈശ്വരൻ കനിഞ്ഞുതന്നു
നമുക്കൊരുഭൂമിയെ
അതിലുണ്ട് ജീവജാലങ്ങളും
പക്ഷിമൃഗാദികളും
വൃക്ഷലതാതിയും നദികളും പുഴകളും
കടലുകൾ കായലുകൾ എന്നാലതിന്നുനാം
മാലീമസമാക്കി വെറുതെ നശിപ്പിച്ചു
അതിൻഫലമോ മനുഷ്യനും ജീവികൾക്കും
വസിക്കാനിടമില്ല ..........
അലയുന്നു മനുഷ്യൻ ഒരിറ്റുവെള്ളത്തിനായ്
അവസാനമായെത്തിയ പലവിധരോഗമായ്
ചത്തൊടുങ്ങുന്നു മനുഷ്യൻ
നിപ്പയായ് , കൊറോണയായ് ,പലവിധ വ്യാധിയായ്
ഭൂമിയിലുഴലുന്ന മർത്യൻ
ആപ്തവാക്യവുമായി എത്തുന്നു
ഭരണകൂടവും ആരോഗ്യമേഖലയും ,
ഇറങ്ങരുതേ ................പുറത്തിറങ്ങരുതെ ...........
നിങ്ങൾ ശുചിയായിരിപ്പിൻ
കൈ കഴുകുവിൻ , അകലം പാലിക്കുവിൻ
നാം പുറത്തിറങ്ങാതിരുന്നപ്പോൾ ശുധമായ്ത്തീർന്നു
സമസ്തവും
ഇതിനൊക്കെക്കാരണം മർത്യൻ താനെന്നു
ബോധ്യപ്പെടുത്തുന്നു സർവേശ്വരൻ ..നമ്മെ ...


അജീഷ സുകു
7.C ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത