കാരണമാരാണ് ???
ഈശ്വരൻ കനിഞ്ഞുതന്നു
നമുക്കൊരുഭൂമിയെ
അതിലുണ്ട് ജീവജാലങ്ങളും
പക്ഷിമൃഗാദികളും
വൃക്ഷലതാതിയും നദികളും പുഴകളും
കടലുകൾ കായലുകൾ എന്നാലതിന്നുനാം
മാലീമസമാക്കി വെറുതെ നശിപ്പിച്ചു
അതിൻഫലമോ മനുഷ്യനും ജീവികൾക്കും
വസിക്കാനിടമില്ല ..........
അലയുന്നു മനുഷ്യൻ ഒരിറ്റുവെള്ളത്തിനായ്
അവസാനമായെത്തിയ പലവിധരോഗമായ്
ചത്തൊടുങ്ങുന്നു മനുഷ്യൻ
നിപ്പയായ് , കൊറോണയായ് ,പലവിധ വ്യാധിയായ്
ഭൂമിയിലുഴലുന്ന മർത്യൻ
ആപ്തവാക്യവുമായി എത്തുന്നു
ഭരണകൂടവും ആരോഗ്യമേഖലയും ,
ഇറങ്ങരുതേ ................പുറത്തിറങ്ങരുതെ ...........
നിങ്ങൾ ശുചിയായിരിപ്പിൻ
കൈ കഴുകുവിൻ , അകലം പാലിക്കുവിൻ
നാം പുറത്തിറങ്ങാതിരുന്നപ്പോൾ ശുധമായ്ത്തീർന്നു
സമസ്തവും
ഇതിനൊക്കെക്കാരണം മർത്യൻ താനെന്നു
ബോധ്യപ്പെടുത്തുന്നു സർവേശ്വരൻ ..നമ്മെ ...
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത
|