സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പരസ്പരം പങ്കുവെയ്ക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
പരസ്പരം പങ്കുവെയ്ക്കുക

ഒരിടത്ത് ചിന്നു മുയലും കിട്ടൻ ആനയും ഒരുമിച്ച് കുറെ ക്യാരറ്റ് ചെടികൾ നട്ടു. എന്നിട്ടോ... ക്യാരറ്റ് എല്ലാം നന്നായി വളർന്നു നിറയെ ക്യാരറ്റും ഉണ്ടായി. കിട്ടൻ ആന പറഞ്ഞു" ഞാനിതാർക്കും കൊടുക്കാതെ ഒറ്റയ്ക്ക് കഴിക്കും".

ചിന്നു പറഞ്ഞു" അയ്യോ.. അത് പാടില്ല നമ്മുടെ കൂട്ടുകാരൊക്കെ വിശന്നിരിക്കുന്നുണ്ടാകും അവർക്കും കൂടി കൊടുക്കാം".മനസ്സില്ലാമനസ്സോടെ കിട്ടൻ സമ്മതിച്ചു അവർ ക്യാരറ്റും ആയി നടന്നുതുടങ്ങി വഴിയിൽ വിശന്നിരിക്കുന്ന കുഞ്ഞിനെ കണ്ടു അവനു കൊടുത്തു ഒരു ക്യാരറ്റ്.

കുറച്ചു കൂടി നടന്നപ്പോൾ ഭീമൻ കരടിയെ കണ്ടു, ക്യാരറ്റ് അവനും കൊടുത്തു. അവൻ അവർക്ക് ഒരു കരിമ്പു കൊടുത്തു. പോകുന്ന വഴിക്ക് ടിങ്കു മാനിനേയും അമ്മിണി ആടിനെയും കുക്കു കുരങ്ങനെയും കണ്ടു. ക്യാരറ്റ് കൊടുത്തപ്പോൾ അവരവർക്ക്ഓരോ സാധനങ്ങൾ കൊടുത്തു.

ഇളം പുല്ല്, അത്തിപ്പഴം, കാട്ടു പരിപ്പുകൾ ഇതെല്ലാം രണ്ടു പേരും കൂടി പങ്കിട്ടു കഴിച്ചു.. ചിന്നു പറഞ്ഞു "കണ്ടില്ലേ നമ്മൾ കൊടുത്തപ്പോൾ അവർ നമുക്കും തന്നു..പല രുചികൾ അറിഞ്ഞില്ലേ.. ". ഇങ്ങനെ വേണം നമ്മൾ കഴിയാൻ ..

പരസ്പരം സഹായിച്ചു കൊണ്ട് കഴിഞ്ഞാൽ അവരും നമ്മെ സഹായിക്കും.

ഐഷുവ മരിയ റ്റോബിൻ
3 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ