ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/പരിസ്ഥിതിയും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
10:06, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയും ആരോഗ്യവും

വ്യക്തി ശുചിത്വം പോലെ അതിപ്രധാനമാണ് പരിസര ശുചിത്വവും. ശുചിത്വമില്ലാത്ത വ്യക്തിയെ രോഗം പിടികൂടി മരണത്തിന് കീഴ്പ്പെടുത്തുന്നുവെങ്കിൽ, ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും മലിനമാക്കി പരിസ്ഥിതിയുടെ ആരോഗ്യം നശിപ്പിക്കുന്നതിലൂടെ തലമുറകളുടെ ജീവിക്കാനുള്ള അവകാശമാണ് ഇല്ലാതെയാക്കുന്നത്. വായുവും ജലവും മണ്ണും മരങ്ങളും സംരക്ഷിച്ച് നമുക്കും ഭാവിതലമുറക്കും ആരോഗ്യത്തോടെ ജീവിക്കാം. പ്രകൃതിയെ സംരക്ഷിക്കാൻ ബോധമുള്ള തലമുറ വളർന്നു വരണം. നല്ല അന്തരീക്ഷത്തിലേ നല്ല വ്യക്തികളും നല്ല സമൂഹവും ഉണ്ടാവുകയുള്ളൂ. വ്യക്തി ശുചിത്വം, ഗാർഹിക ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിച്ചാൽ രോഗങ്ങളെ തടയാനും മരണം വിതക്കുന്ന മഹാമാരികളെ പിടിച്ചു കെട്ടാനും നമുക്കാകും.

അമീനുൽ ഫാരിസ്
3 A ജി വി എച് എസ് എസ് വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം