വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/വിളക്ക് തെളിയിച്ചു വെളിച്ചമാകാം

Schoolwiki സംരംഭത്തിൽ നിന്ന്
07:43, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിളക്ക് തെളിയിച്ചു വെളിച്ചമാകാം


അരങ്ങിൻ നാളുകൾ മെല്ലെ മെല്ലെ
അണിയറയിലൊതുങ്ങി
സമയത്തിൻ ദ്രുതഗതിയിലോടിയ
മനുഷ്യൻ മന്ദതയിലാണ്ടുപോയി
വിശ്വസിക്കുക, പ്രിയരേ
ക്ഷമയോടെ, പോരാടുകീ യുദ്ധകാലം
കുരുക്ഷേത്രത്തിലാണ് നമ്മളെന്നാലോ
അതിർപാർട്ടിയിലിവിടെ
അടിയേണ്ടരവസ്ഥയിലെ ഘട്ടങ്ങൾ
നമ്മുടെ നേട്ടങ്ങൾക്കാണെന്നുമാത്രം
വെന്നിക്കൊടി പാറുംവരെ പോരാടുന്ന
സഹജരാം സഹോദരങ്ങൾക്ക്
അർപ്പിച്ചീടുക നമ്മുടെ സത്പ്രണാമം

ഹായ് !പറഞ്ഞു നീങ്ങിയ നാം
കണ്ടാൽ ഉരിയാടാത്തവരായി
നാളത്തെ ഭാവിക്കായി വായ് മൂടി
മനുഷ്യസ്നേഹത്തെ മാസ്‌കിലൊളിപ്പിച്ചു
അഹോരാത്രം യത്നിക്കുമീ ഡോക്ടർ,നേഴ്സ്, എന്നിവരെ
നമുക്കഭിമാനത്തോടെ കുമ്പിടാം
ശാഠ്യരാം മനുഷ്യരെ ഒന്നടങ്കം
കൊറോണ നൽകിയ ആത്മചിന്ത
എന്നും ഒരു പാഠമാകട്ടെ
ഭയപ്പെടാത്ത ധീരനാം യോദ്ധാവേ,
നീ പാഠം പഠിപ്പിച്ചുവോ ഭൂലോകരെ
ഭൂമിയിൽ നന്മ വിതറിയവർക്കായി
ഇത്തിരിവെട്ടം തെളിച്ചു ഞാനും
ഇരുട്ടാം കോറോണേ, ഭയപ്പെട്ടുവോ
എന്നറിയില്ല !ഹോ !കഷ്ടം
ലോകത്തിൽ പ്രകാശം ചൊരിയുന്ന
ഈശ്വരന്റെ പ്രഭയിൽ കൊറോണ
നശിക്കട്ടെ പ്രാർഥിക്കാം
 

അജീന ബി.എസ്
9 സി വിമലഹൃദയ എച്ച് എസ് വിരാലി,
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത