എൽ പി എസ്സ് മൂവേരിക്കര/അക്ഷരവൃക്ഷം/രോഗ പ്രതിരോധ ശേഷി
രോഗ പ്രതിരോധ ശേഷി
കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിനും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ശരീരത്തെ രോഗങ്ങളിൽ അടിമപ്പെടാതെ പിടിച്ചു നിർത്തുന്നതിന് നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ദിക്കുകയാണ് ഏക മാർഗം. ഇന്നത്തെ കാലത്ത് കുട്ടികൾ ചെറിയ മഴ നനയുമ്പോഴും വെയിൽ കൊള്ളുമ്പോഴും പെട്ടെന്ന് ജലദോഷവും പനിയും വരാൻ സാധ്യത ഏറെയാണ് പ്രതിരോധശേIഷി കൂട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ നാം അറിഞ്ഞിരിക്കേണ്ടതാണ്. ആഹാരം കഴിക്കുതിനു മുൻപ് കൈകൾ നന്നായി കഴുകണം. പല സ്ഥലങ്ങളിൽ പോകുമ്പോഴും നമ്മുടെ കൈയ്യിൽ നമ്മളറിയാതെ അണുക്കൾ കയറി പറ്റുകയും അത് നമ്മുടെ ഉള്ളിൽ പ്രവേശിക്കുകയും രോഗങ്ങൾ വരാൻ കാരണമാവുകയും ചെയ്യുന്നു.ആരോഗ്യ പ്രദമായ ഭക്ഷണം കഴിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. ആഹാരം വലിച്ചു വാരി കഴിക്കാതെ ആവശ്യത്തിനു മാത്രം കഴിക്കുക. കോളി ഫ്ലളവർ വെളുത്തുള്ളി ഇഞ്ചി വെള്ളരിയ്ക്ക ഇലക്കറികൾ പയറു വർഗങ്ങൾ എന്നിവ ധാരാളം കഴിക്കണം. കൂടാതെ മുട്ട, പാൽ, മീൻ എന്നിവയും ധാരാളം കഴിക്കണം. ഇവ കഴിക്കുന്നതുമൂലം രോഗത്തെ പ്രതിരോധിക്കാനുള്ള ആന്റി ഓക്സേഡുകൾ ശരീരത്തിൽ ഉൽപാദിപ്പിക്കുന്നതിനു സഹായിക്കുന്നു. പുറത്ത് തണുപ്പുണ്ടെങ്കിലും നമ്മുടെ ശരീരത്തിന്റെ സുഖകരമായ പ്രവർത്തനങ്ങൾക്ക് ജലാംശം ആവശ്യമാണ് അതുകൊണ്ട് ധാരാളം വെള്ളം കുടിക്കുക. കൃത്യമായി വെള്ളം കുടിക്കുന്നതു വഴി നമ്മുടെ ശരീരത്തിലെ വിഷാംശം പുറത്തു പോവുകയും ഉൻമേഷവും ഉണർവും വർദ്ദിക്കുന്നു. മറ്റൊരു കാര്യം ഉറക്കം നമ്മുടെ ശരീരത്തിന് അത്യാവശ്യമാണ്. ഒരു വ്യക്തി ഒരു ദിവസം 8 മണിക്കൂർ ഉറങ്ങണം. ഉറക്കമില്ലായ്മ പല രോഗങ്ങൾക്കും കാരണമാകുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം