എൽ പി എസ്സ് മൂവേരിക്കര/അക്ഷരവൃക്ഷം/പൊരുതി ജയിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
07:20, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതി ജയിക്കാം കൊറോണയെ

ഇന്ന് ലോക രാജ്യങ്ങൾ പലതും അഭിമുഖികരിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വിപത്താണ് അല്ലെങ്കിൽ ഒരു വലിയ മഹാമാരിയാണ് കോവിഡ് 19 എന്ന വൈറസ് രോഗം .ഈ വൈറസിനെ കൊറോണ എന്നാണ് വിളിച്ചിരുന്നത്. എന്നാൽ ഇത് ഒരു രാജ്യത്തിന്റെ പേരായതിനാൽ ആണ് കോവിഡ് 19 എന്നാക്കിയത്. ഈ രോഗം പല രാജ്യങ്ങളെയും ആൾക്കാരെയും ഭീതിയിലാക്കി. ലോകത്ത് ലക്ഷകണക്കിന് ആൾക്കാരുടെ ജീവൻ കവർന്നുകൊണ്ടിരിക്കുകയാണ്. ആയിരകണക്കിനാളുകൾ സുഖം പ്രാപിച്ചു വരുന്നു. ഈ വൈറസ് ആദ്യം സ്ഥിതികരിച്ചത് ചൈനയിലാണ്.തുടർന്ന് മറ്റു രാജ്യങ്ങളിലെക്കും വ്യാപിക്കുകയായിരുന്നു നമ്മുടെ കൊച്ചു കേരളത്തിലും വ്യാപിക്കാനിടയായി. കോവിഡ് 19 എന്ന വൈറസ് ജനസമ്പർക്കത്തിലൂടെയാണ് പടരുന്നത്. ആയതിനാൽ പൊതു സ്ഥലങ്ങളിലും ആരാധനാ കേന്ദ്രങ്ങളിലും പൊതു പരിപാടികളിലും ആൾക്കാർ കൂടാനോ കൂട്ടം കൂടി നിൽക്കാനോ പാടില്ല. എല്ലാവരും വീടുകളിൽ കഴിയുക. ആൾക്കാരു മായി കൂടുതൽ ഇടപഴകാതിരിക്കുക., അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക, ശുചിത്വം പാലിക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പരുത്, തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. രോഗലക്ഷണങ്ങൾ കണ്ടാൽ ഹെൽത്ത് ഡിപ്പാർട്ട്മെൻറിനെ അറിയിക്കുക. ഇങ്ങനെ നമുക്ക് ഈ വൈറസ് രോഗത്തിൽ നിന്ന് നമ്മുടെ നാടിനെയും രാജ്യത്തെയും രക്ഷിക്കാൻ കഴിയും എന്നുള്ളതാണ്. ആയതിനാൽ നമുക്ക് ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഇതിനെ നേരിടാം. നമുക്ക് പൊരുതാം. പ്രവർത്തിക്കാം. കോവിഡ് 19 അതിജീവിക്കാം.. ജയ്ഹിന്ദ് !

അബിൻ ജോ. ജെ.
3 എൽ. പി. എസ്സ്. മൂവേരിക്കര
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം