എൽ പി എസ്സ് മൂവേരിക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
07:20, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

മനുഷ്യനു ചുറ്റുപാടുമുള്ള വൃക്ഷങ്ങളും ജന്തു ജീവജാലങ്ങളും ചേരുന്നതാണ് പരിസ്ഥിതി. മനുഷ്യന്റെ വീണ്ടുവിചാരമില്ലാത്ത പെരുമാറ്റം പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കുന്നു. മരങ്ങൾ വെട്ടി നശിപ്പിക്കുന്നതിലൂടെ പല ജീവജാലങ്ങളുടെ ആവാസം ഇല്ലാതാകുന്നു. മലകളും കുന്നുകളും ഇടിച്ചു നിരത്തുന്നതും പാരിസ്ഥിതിക ആഘാതങ്ങൾ സൃഷ്ടിക്കുന്നു. വനങ്ങൾ വെട്ടി നശിപ്പിക്കുന്നതിലൂടെ മഴയുടെ തോത് കുറയാൻ കാരണമാകുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.

അഭിനവ് കൃഷ്ണൻ ആർ. എസ്
4 എൽ. പി. എസ്സ്. മൂവേരിക്കര
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം