എൽ എം എസ്സ് എൽ പി എസ്സ് പളുകൽ/അക്ഷരവൃക്ഷം/സോപ്പിൽ കുടുങ്ങിയ കൊറോണ
സോപ്പിൽ കുടുങ്ങിയ കൊറോണ
ലോകത്ത് രാജാക്കൻമാരുടെ ഭരണം മാറി ജനാധിപത്യഭരണമാണ് മിക്ക രാജ്യങ്ങളിലും നടക്കുന്നത്. യുദ്ധത്തിനാവശ്യമായ ബോംബുകളും തോക്കുകളും പീരങ്കികളും ഉൾപ്പെടെ ധാരാളം ആയുധങ്ങൾ എല്ലാരാജ്യങ്ങളിലുംഉണ്ട് .അങ്ങനെയിരിക്കെ ഒരു ദിവസം ആരും പ്രതീക്ഷിക്കാതെ ചൈനയിൽ നിന്നും കൊലയാളിഭീകരൻമാരായ കൊറോണവൈറസുകൾ പല പല രാജ്യങ്ങളിൽ യുദ്ധത്തിനിറങ്ങുകയും ജനങ്ങളെയെല്ലാം കൊന്നൊടുക്കുകയും ചെയ്തു. കൊറോണകൊലയാളിയെ കൊന്നൊടുക്കാൻ ഒരായുധവും കണ്ടുപിടിക്കാൻ ഒരു രാജ്യത്തിനും കഴിഞ്ഞില്ല. മൈതാനത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ കൈകളിൽ കൊറോണവൈറസ് കയറി പ്പറ്റി.വീട്ടിലെത്തിയ കുട്ടികൾ സോപ്പ് ഉപയോഗിച്ച് കുളിക്കുകയും ചെയ്തു. അതോടെ കുട്ടികളെ കൊല്ലാനെത്തിയ വൈറസ് ചത്തൊടുങ്ങുകയും ചെയ്തു.അങ്ങനെ കൊറോണയെ കൊല്ലാനുളള ആയുധം കണ്ടെത്തി. കൊറോണയെ കൊല്ലാനുളള ആയുധങ്ങളാണ്, സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുക.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ