ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/ നല്ല നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേക്കായ്


ഞാനെൻ അമ്മയോടാരാഞ്ഞു

എന്താനമ്മൾ പുറത്തിറങ്ങാത്തെ

എനിക്കെൻ കൂട്ടരേ കാണാനും

കളിക്കാനും കൊതിയായിടുന്നു

ചൊല്ലിടുക്കന്നമ്മെ എന്താ

ഈ ഉലകത്തിനെന്തുപറ്റി

മടുത്തിടുന്നു എൻ ജീവിതം

എനിക്ക് കൂട്ടരോടൊത്തു കളിക്കണം

എൻ ഉള്ളത്തിന് ആശങ്കയറിഞ്ഞെൻ 'അമ്മ ഓതിനാൽ

ഈ ലോകത്തിന് ഭീതിയേകിടാനായ്

ഒരു വൈറസ് ഉണ്ടെന്നറിഞ്ഞിടുന്നു

മനുഷ്യർ തൻ മെയ്യിൽ കടന്നാലത്‌

രോഗം ഉളവാക്കിടുന്നുവെന്നും

അമ്മേ എനിക്ക് ഭയമേറിടുന്നു

അതിനു ചികിത്സയില്ലയോ അമ്മേ

മകളെ അതിനു പ്രതിവിധിയായി

പ്രതിരോധം മാത്രമേയുള്ളൂ

കൈകൾ നിരന്തരം സോപ്പിൽ കഴുകിടൂ

മസ്കെന്നവരണത്താൽ പുറത്തിറങ്ങിടൂ

ജാഗ്രതയാണ് മോളെ പ്രതിവിധി

കൂട്ടംകൂടാതെയും ഇരുന്നിടുകെൻ മകളെ

നല്ല നാളേക്കായി നമുക്കൊരുങ്ങിടാം

 

വിജിനാ ദാസ്
8B ഗവൺമെന്റ് കെ വി എച്ച് എസ് അയിര
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത