ടി ഡി എച്ച് എസ് എസ്, തുറവൂർ/അക്ഷരവൃക്ഷം/കൊറോണയുടെ ജീവിതാഭിലാക്ഷം
കൊറോണയുടെ ജീവിതാഭിലാക്ഷം
ഞാൻ കൊറോണ .കാഴ്ചയിൽ സുന്ദരി.മൃഗങ്ങളിലാണ് എന്റെ വാസം .ഈ അടുത്ത കാലത്ത് മനുഷ്യരുടെ അവയവങ്ങളിൽ കടന്നു കൂടാൻ ഭാഗ്യം കിട്ടി. മനുഷ്യരിൽ പതിനാല് ദിവസം കൊണ്ട് ഞാൻ പെറ്റുപെരുകും -മൃഗങ്ങളേക്കാൾ എനിക്ക് ഇഷ്ടം മനുഷ്യരുടെ ഉള്ളിൽ താമസിക്കാനാണ്. ധനികരായ ധാരാളം ആളുകളിൽ ഞാൻ പ്രവേശിച്ചു. എന്ത് സ്വാദിഷ്ടമേറിയ ആഹാരം! റെസ്റ്റോറൻറുകളിലും ഹോട്ടലുകളിലും വയറുനിറയെ തിന്ന് കൊഴുക്കാം. തുമ്മലിലൂടെ എന്റെ കുഞ്ഞുങ്ങൾക്ക് മറ്റ് മനുഷ്യ ശരീരത്തിൽ സുഖമായി പാർക്കാം. ഭൂമിയിലെ മനുഷ്യരുമായുള്ള ജീവിതം ഞാനേറെ കൊതിച്ചു. എന്റെ കുഞ്ഞുങ്ങൾ ലോകരാജ്യങ്ങളിൽ സുഖമായി ജീവിക്കെ, പണ്ട് എന്റെ സുഹൃത്തായ നിപ്പാവൈറസിനെ തുരത്തി ഓടിച്ച സുന്ദരിയായ കേരള റാണി ഞങ്ങളെ തുരത്താൻ മാസ്ക്കും ലോക്ക് ഡൗണും മറ്റുമായി മുന്നോട്ട് വന്നു. കേരളം കണ്ട് എന്റെ മക്കൾക്ക് കൊതി തീർന്നില്ല. കേരള സൗന്ദര്യത്തെ കുറിച്ച് എന്റെ മക്കൾ ഫോൺ ചെയ്യാറുണ്ട്. പക്ഷെ ഇപ്പോൾ അവർക്കവിടെ നിൽക്കാൻ പറ്റുന്നില്ല. എല്ലായിടത്തും മാസ്ക്കും! ലോക്ക് ഡൗണും സാനിറ്റൈസറും !ഇനി ഞാൻ എന്റെ മക്കളേയും കൊണ്ട് താമസിയാതെ പോകും. ഞങ്ങൾ വൈറസുകൾക്ക് ജീവിക്കാൻ അനുവാദമില്ലേ? നിങ്ങടെ കൂടെയാകുമ്പോൾ കുറെ കൂടുതൽ കുഞ്ഞുങ്ങളെ വളർത്താമല്ലൊ എന്നു കരുതി. ഇനി ഈ ആരോഗ്യ പ്രവർത്തകരുടെ അടുത്ത് രക്ഷയില്ല. അവരുടെ പ്രവർത്തനം ആശുപത്രികളിൽ കണ്ടാൽ കൊറോണ കൾക്ക് നാട് വിടാൻ തോന്നും. പോരെങ്കിൽ ഹോം ക്വാറ െൻെറ നും തുടങ്ങിയിട്ടുണ്ട്. നിങ്ങൾ ഒന്ന് തുമ്മിയാലല്ലേ ഞങ്ങൾക്ക് ജീവിക്കാനൊക്കൂ! തുമ്മിയാൽ പോരാ! ഞങ്ങക്ക് ജീവിക്കാൻ അവയവങ്ങൾ വേണം. ആ അടച്ചിട്ട വാതിലുകൾ തുറക്കുമെന്ന് മാസം ഒന്നായി കാത്തിരിക്കുന്നു. ഇനി വയ്യ !!Tata by e - by e -- ഞങ്ങൾ വിടവാങ്ങും അടുത്തു തന്നെ വനാന്തരങ്ങളിലെ മൃഗ അവയവങ്ങളിൽ !! പ്രിയ സോദരരേ ഞാൻ പിൻ വാങ്ങാം - പക്ഷെ എങ്ങനെ പോകണം എന്നറിയില്ല. എങ്ങനെയോ യാ ദൃഛീകമായി നിങ്ങളിൽ പ്രവേശിച്ചു.പക്ഷെ എന്നെ നിങ്ങളിൽ നിന്നകറ്റാൻ ആരോഗ്യ പ്രവർത്തകർക്കറിയാം. അവർ പറയുന്നത് കേൾക്കൂ.... സ്വയം പിരിഞ്ഞു പോകാനാവാത്ത ഞാൻ യാചിക്കുന്നു -ആരോഗ്യ പ്രവർത്തകരേയും,പോലീസുകാരേയും അനുസരിക്കൂ -മാസക്ക് ധരിച്ചാൽ ഞാൻ വ്യാപിക്കില്ല. പിന്നേ..... Lock Down ---- അത് ഗുണം ചെയ്യും. എന്നെ എത്രയും പെട്ടെന്ന് പറഞ്ഞ് വിടൂ. ഞാൻ പൊയ്ക്കൊള്ളാം - എനിക്ക് Tv കണ്ടിരിക്കാൻ വയ്യ! പത്രങ്ങൾ വായിക്കാൻ വയ്യ! ആകെ കുറ്റപ്പെടുത്തലുകൾ ! ഞാൻ ഭീകരനാണോ എന്ന് തോന്നിപ്പിക്കുന്ന വാർത്തകൾ ..... സാരമില്ല.ഉടൻ ഞാൻ പിരിയാം Lock Down പാലിക്കുi - …
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ