സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ജാഗ്രത പാലിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത പാലിക്കൂ

 രോഗമോ വേണ്ട ആ രോഗമോ വേണ്ട
 മഹാമാരിയാം ഈ കൊറോണ വേണ്ട.
 വേണ്ടതോ നല്ല ആരോഗ്യം മാത്രം.
 വേണ്ടതോ നല്ല ജീവിതശൈലിയും.

 നല്ല നാളെക്കായി നല്ല ഭാവിക്കായി
 നിൽക്കാം അകന്നു നാം വീടുകളിൽ
 ഭീതി പരത്തും കൊറോണയെ പൊരുതുവാൻ
 ഒന്നായി നിന്നിടാം തോൽപ്പിച്ചിടാം.

 ഭീതി അല്ല നമുക്കാവശ്യം ജാഗ്രത
 പാലിക്കാം നമ്മളെല്ലാവരും ശുചിത്വവും
 മാറി നിൽക്കുന്നതോ മാറ്റിനിർത്തുന്നതോ
 ഒരുമിച്ചു നിൽക്കാൻ ഇനിയുള്ള കാലവും.

 ഈ നേരവും കടന്നുപോയിടും
ഈ രോഗവും അകന്നു മാറിടും
വരുവാൻ ഉള്ളത് നല്ല നാളെയെന്ന്
 ആഗ്രഹിച്ച്ച്ചിടാം പ്രാർത്ഥിച്ചിടാം.
 

അമേയ എം മിഥുൻ
1 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത