രോഗമോ വേണ്ട ആ രോഗമോ വേണ്ട
മഹാമാരിയാം ഈ കൊറോണ വേണ്ട.
വേണ്ടതോ നല്ല ആരോഗ്യം മാത്രം.
വേണ്ടതോ നല്ല ജീവിതശൈലിയും.
നല്ല നാളെക്കായി നല്ല ഭാവിക്കായി
നിൽക്കാം അകന്നു നാം വീടുകളിൽ
ഭീതി പരത്തും കൊറോണയെ പൊരുതുവാൻ
ഒന്നായി നിന്നിടാം തോൽപ്പിച്ചിടാം.
ഭീതി അല്ല നമുക്കാവശ്യം ജാഗ്രത
പാലിക്കാം നമ്മളെല്ലാവരും ശുചിത്വവും
മാറി നിൽക്കുന്നതോ മാറ്റിനിർത്തുന്നതോ
ഒരുമിച്ചു നിൽക്കാൻ ഇനിയുള്ള കാലവും.
ഈ നേരവും കടന്നുപോയിടും
ഈ രോഗവും അകന്നു മാറിടും
വരുവാൻ ഉള്ളത് നല്ല നാളെയെന്ന്
ആഗ്രഹിച്ച്ച്ചിടാം പ്രാർത്ഥിച്ചിടാം.