സെൻറ് ജോസഫ് എച്ച് എസ് പങ്ങാരപ്പിള്ളി/അക്ഷരവൃക്ഷം/കൊറോണ, ശാന്തനായ കൊലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ, ശാന്തനായ കൊലയാളി

ഭയന്നിടില്ല നാം ചെറുത്തു നിർത്തിടും
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിട്ടും
പോരാടുവാൻ നേരമായി ജാഗ്രതയും
പ്രതിരോധ മാർഗത്തിലൂടെയും

അഖിലാണ്ഡ ലോകവും വിറപ്പിച്ചുകൊണ്ടവൻ
അതിവേഗം വളരുന്നു കാട്ടുതീയായ്

ഹൃദയ ഭിത്തികൾ ദുർബലം ആക്കിയവൻ
പർവ്വത സ്ഫോടനത്തിൽ തിളച്ചു മറിഞ്ഞ
ലാവാ ജ്വാലകൾ മിഴികളിൽ നിറച്ച്
ചുറ്റുമുള്ളവയൊക്കെ ചുട്ടു പൊള്ളിക്കുന്നു

തകർന്നിടില്ല നാം കൈവിടില്ല നാം
കൈകൾ വൃത്തിയാക്കിടാം വിപത്തിനെതിരെ നിൽക്കാം

ചില സന്ധ്യകൾ ചുവന്നു തുടിക്കാറില്ല
ചില രാത്രികൾ നിലാവ് പൊഴിക്കാറില്ല
ചില സത്യങ്ങൾ ആരും ഓർക്കാറില്ല
ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാറില്ല

ദൈവത്തിൻ മക്കളാം നാം, നന്മതൻ നറു മുത്തുമണി വാരിടാം
കൊറോണയെ ചെറുക്കാം നമുക്കൊന്നിച്ചിടാം
ജാതിയില്ല മതം ഇല്ല പണമില്ല നേരിടാം കൊറോണയെ ഒറ്റക്കെട്ടായ്
എൻറെ ചിന്തകൾ കുഞ്ഞു ചിറകുകൾ വീശി
എത്ര ഉയരം വരെ പറക്കുന്നുവോ അവിടെയാണ് എൻറെ ആകാശം
കിനാവുകൾ ചേക്കേറിയ നീലാകാശത്തിൽ പ്രതീക്ഷയാം നിലാവെളിച്ചത്തിൽ
മോഹപൂക്കൾ കാട്ടിയ വഴിയെ കാലമാം ഞാനെൻറെ ജീവിത തോണി തുഴയുന്നു











 

സിഥാർത്ഥ് സുകുമാരൻ
9 D സെന്റ്.ജോസഫ്സ് ഹൈസ്കൂൾ , പങ്ങാരപ്പിള്ളി
വടക്കാഞ്ചേരി ഉപജില്ല
ചാവക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത