സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/വിളി

Schoolwiki സംരംഭത്തിൽ നിന്ന്
21:48, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വിളി | color= 4 }} <center> <poem> മുഴങ്ങുന്നെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിളി

മുഴങ്ങുന്നെൻ അന്തരാത്മാവിലെങ്ങോ
നിശാസന്ധ്യയുടെ നിഗൂഡമായൊരു വിളി
നീറുന്നാരോദനം കേട്ടു ഞാന
വിടേക്കു തിങ്കളിന്റെ തോളിൽ യാത്രയായി
ഉയരുന്നാ വിളികളെ കാതോർത്തു കൊണ്ടു
ഞാനോടിയലഞ്ഞു ഏകാന്തമാം ആ തീരത്തുകൂടി
നിറയും മിഴികളാൽ എന്നെ വര
വേറ്റതോ പ്രകൃതീശ്വരിയുടെ ദീനരോദനം
നിറഞ്ഞൊരീ മിഴികളാൽ ഒഴു
കുന്നിതെവിടെയും ഒരു പറ്റം നദികൾ
തൻ ബാല്യം തിരഞ്ഞിടാനായ് ....
 

ഗോപിക പി ജി
4 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത