മുഴങ്ങുന്നെൻ അന്തരാത്മാവിലെങ്ങോ
നിശാസന്ധ്യയുടെ നിഗൂഡമായൊരു വിളി
നീറുന്നാരോദനം കേട്ടു ഞാന
വിടേക്കു തിങ്കളിന്റെ തോളിൽ യാത്രയായി
ഉയരുന്നാ വിളികളെ കാതോർത്തു കൊണ്ടു
ഞാനോടിയലഞ്ഞു ഏകാന്തമാം ആ തീരത്തുകൂടി
നിറയും മിഴികളാൽ എന്നെ വര
വേറ്റതോ പ്രകൃതീശ്വരിയുടെ ദീനരോദനം
നിറഞ്ഞൊരീ മിഴികളാൽ ഒഴു
കുന്നിതെവിടെയും ഒരു പറ്റം നദികൾ
തൻ ബാല്യം തിരഞ്ഞിടാനായ് ....