ചേമഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/നന്മനിറഞ്ഞ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
21:28, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്മനിറഞ്ഞ നാട്

അറിയൂ അറിയൂ കൂട്ടുകാരെ, രോഗം നാടിനാപത്ത്
അകലം കാത്താൽ അഭയം നേടാം, കയ്കൾ കഴുകൂ നന്നായി....
കോവിഡ് എന്നൊരു ഭീകരനവനുടെ, കണ്ണിമുറിക്കാം ആവോളം
യാത്രകൾ വേണ്ട, പ്രാർത്ഥന മതിയിനി
നമ്മുടെ നാടിനെ രക്ഷിക്കാം.......
കൂട്ടുകൾ വേണ്ടിനി വീട്ടിലിരിക്കാം
നന്മ നിറഞ്ഞൊരു നാടിനായ്........
സർക്കാർ നൽകും നിർദ്ദേശങ്ങൾ
തുടരാം നമുക്ക് നന്മ നിറഞ്ഞ വ്യക്തികളായ്....
ജാഗ്രത മതിയിനി കരുതലിനായ്
കളയൂ കളയൂ ഭയമേറെ....
വീട്ടിലിരിക്കാം സ്നേഹം തുടരാം
അകലം സ്വൽപ്പം കൂട്ടിടാം
ശുചിത്വമുള്ളൊരു നാടിന്നായി, വീട്ടിൽ നിന്നും തുടങ്ങീടാം
നമ്മുടെ വീടും മുറ്റവും, വൃത്തിയാക്കി മിനുക്കീടാം
കളിയും ചിരിയും നിറയും നമ്മുടെ
നാടിനെ വീണ്ടും പണിതീടാം........
 

കാർത്തിക്
5 A ചേമഞ്ചേരി യു.പി. സ്ക്കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത