സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത

Schoolwiki സംരംഭത്തിൽ നിന്ന്
19:22, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത

നമ്മുടെ സുന്ദരമായ പ്രകൃതി നമുക്ക് സ്വന്തമാണ്. നമുക്ക് ജീവിക്കാൻ ആവശ്യമുള്ളതെല്ലാം പ്രകൃതിയിൽ ഉണ്ട്. ശ്വസിക്കാൻ വായുവും, ജലവും, ഭക്ഷണവും ഉള്ള പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇത് നിലനിർത്താൻ മനുഷ്യൻ പ്രകൃതിക്ക് ഗുണകരമായി പ്രവർത്തിക്കണം. അതിനുവേണ്ടി വായു മലിനമാകാതെയും മരങ്ങൾ നട്ടുപിടിപ്പിച്ചും ജലം മലിനമാകാതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം.

മരങ്ങൾ നട്ടു പിടിപ്പിക്കുന്നതിലൂടെ നമുക്ക് അന്തരീക്ഷത്തിൽനിന്ന് ഓക്സിജൻ ലഭിക്കുന്നു . ഇത് കൂടുതൽ ശുദ്ധവായു ലഭിക്കുന്നതിന് കാരണമാകുന്നു. സാമൂഹികവും സാംസ്കാരികവുമായഎല്ലാ പ്രവർത്തികളും ചെയ്യുമ്പോൾ അത് പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് ആയിരിക്കണം. ശരിയായ കാലാവസ്ഥ ലഭിക്കാനും ഭൂമിയിലെ ചൂട് നിയന്ത്രിക്കുന്നതിനും ശുദ്ധജലം ലഭിക്കാനും നമുക്ക് ഭൂമിയെ സംരക്ഷിക്കാം . നമ്മൾ വലിച്ചെറിയുന്ന കുപ്പികൾ പ്ലാസ്റ്റിക്കുകൾ മറ്റ് വേസ്റ്റുകൾ എല്ലാം നമ്മുടെ പ്രകൃതിയെ മലിനമാക്കുന്നു. ഇതുവഴി നമ്മുടെ പരിസ്ഥിതിക്ക് മാറ്റം വരുന്നു. കാലാവസ്ഥകൾ മാറുന്നു വെള്ളപ്പൊക്കം വരുന്നു ജലക്ഷാമം ഉണ്ടാക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ നമ്മൾ തന്നെയാണ് നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നത്. അതിൽ നിന്ന് പിന്തിരിഞ്ഞു നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം

അനന്യ തങ്കച്ചൻ
3 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം