ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

എന്നു തീരും എന്നു തീരും
ഈ കോവിഡുകാലം
എത്തി പിടിക്കുവാൻ നോക്കിടുമ്പോൾ
മരുപ്പച്ച പോലതു നീങ്ങിടുന്നു
ഒരു മറുമരുന്നുമില്ലാതെ ഈ വ്യാധി
വ്യാപിപ്പിക്കുന്നു വ്യായാമരഹിതരെ
തോൽപ്പിച്ചീടാം നമുക്കീ മാറാവ്യാധിയെ
ഒറ്റക്കെട്ടായ് ധൈര്യപൂർവം
കൈകൾ കഴുകിയും മാസ്‌ക് ധരിച്ചും
വെല്ലാം നമുക്കീ വില്ലനെ
സാമൂഹ്യ അകലം പാലിച്ചീടുകിൽ
നമുക്കിനി വരുംകാലം അടുത്തിരിക്കാം
ശുചിത്വം കൊണ്ടൊരു കോട്ട കെട്ടി
തുരത്താം കൊലയാളിയാം കൊവിഡിനെ
 

നമിത ശ്രെയസ് എ എക്സ്
8 B ജി എസ് ആർ വി എച് എസ് വേലൂർ
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത