കാവുംവട്ടം യു പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം | color=4 <!-- color - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം


വീട്ടിലിരിക്കണം കൂട്ടരേ നിങ്ങൾ നാട്ടിൽ മുഴുവൻ വൈറസാണ്
പാർക്കിലും ബീച്ചിലും റോഡിലും എല്ലാം വൈറസ് തന്നെ വൈറസ്
അമ്മ പറയും ഇടക്കിടക്ക് കൈകൾ സോപ്പിട്ടു കഴുകണം
നാട്ടിൽ മുഴുവൻ വൈറസ് എത്തി നാടും നാട്ടാരും വീട്ടിലായി
ചക്കയും മാങ്ങയും എല്ലാം ഇപ്പോൾനാടിനു പ്രിയമുള്ളത് ആയി
അമ്പലം പള്ളികൾ എല്ലാം അടച്ചപ്പോൾ വീട്ടിലിരുന്നായിപ്രാർത്ഥന ഇപ്പോൾ .
തൊടിയിലെ ചക്കയും നെല്ലിയും വെണ്ടയും വീഴാതെപറിക്കാൻ സമയം ഉണ്ട്.
അച്ഛനും അമ്മയ്ക്കും കുട്ടിയോടൊപ്പം കളി ച്ചിരിക്കാൻ സമയമുണ്ട്.
ആർക്കും ദേഷ്യവും സങ്കടവും ഇല്ല സന്തോഷം മാത്രം ജീവിതത്തിൽ .
കൊറോണ ആളൊരു ഭയങ്കരൻ ആണേലും നമ്മൾ പഠിച്ചു നൂറു പാഠങ്ങൾ.
 

നിയോന B S
4 A കാവുംവട്ടം യു പി സ്‌കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത