ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ/അക്ഷരവൃക്ഷം/മാറുന്ന ലോകവും മാറുന്ന കാഴ്ചപ്പാടും ഒരു വിശകലനം

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amarhindi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാറുന്ന ലോകവും മാറുന്ന കാഴ്ചപ്പാടും ഒരു വിശകലനം

നിപ്പ വന്നു പ്രളയം വന്നു ഇപ്പോഴിതാ കോവിഡ് വന്നു മനുഷ്യർ ഇതിൽ നിന്ന് എന്തെല്ലാം പാഠങ്ങൾ ഉൾക്കൊണ്ടു??

പാഠം ഒന്ന്

മാറ്റി വെക്കാൻ പറ്റുന്ന തിരക്കുകൾ മാത്രമേ നമുക്ക് ഉണ്ടായിരുന്നുള്ളൂ!!! പല രോഗങ്ങളും നമ്മുടെ തോന്നലുകൾ മാത്രമായിരുന്നു എന്നു തോന്നുന്നു ,വേരറ്റു പോകുമായിരുന്ന പല കുടുംബബന്ധങ്ങളും കൂട്ടിയിണക്കാൻ കഴിഞ്ഞു മനുഷ്യന് ജീവിക്കാൻ ആഹാരം മാത്രം മതി എന്ന അടിസ്ഥാന തത്വം മനസ്സിലാക്കി ഒരുപക്ഷേ നമ്മുടെ സമ്പാദ്യങ്ങളെല്ലാം എന്തിനാണെന്ന് പോലും തോന്നി തുടങ്ങി !!! ആർഭാടം ഇല്ലാതെയും ജീവിക്കാം എന്ന് മനസ്സിലായി ക്രിസ്തുവും കൃഷ്ണനും മുഹമ്മദ് നബിയും പകർച്ചവ്യാധികൾ ക്കിടയിൽ മാറിനിന്നു അതുമല്ലെങ്കിൽ അവർ ഡോക്ടർമാരുടെയും നഴ്സുമാരുടെയും രൂപത്തിൽ പുനർജനിചു എന്നും ആവാം!!!

പാഠം 2

മനുഷ്യൻ അവൻറെ നിലനിൽപ്പിനും സ്വാർത്ഥ താല്പര്യങ്ങൾക്കും വേണ്ടി നശിപ്പിച്ചു കൊണ്ടിരുന്ന ഈ പച്ചപ്പും പ്രകൃതിയും യും ശുദ്ധവായുവും ശുദ്ധജലവും, മനുഷ്യൻ കുറച്ചൊന്ന് ഉൾവലിഞ്ഞ പോൾ പ്രകൃതി തിരിച്ചുകൊണ്ടുവന്നു ഭൂമിയുടെ അവകാശികൾ നാം മാത്രമല്ലെന്ന് എന്ന് നമുക്ക് ഇനിയെങ്കിലും മനസ്സിലാക്കാം

പാഠം 3

ഭൂമി നമുക്ക് മാത്രമല്ല നമ്മോടൊപ്പം തന്നെ മറ്റുള്ള ജീവജാലങ്ങൾക്കും ഈ ഭൂമിയിലുള്ള അവകാശം തുല്യമാണെന്ന് മനസ്സിലാക്കാം

കരുതി വെക്കാം നാളേക്കായി അവയെല്ലാം, ഇന്ന് നാം കാണിച്ച് അച്ചടക്കം നാളെ യുള്ള ജീവിതത്തിലേക്കും ഇനി വരുന്ന തലമുറയ്ക്ക് നമുക്ക് എന്തെങ്കിലും കരുതി വെക്കാം. മനുഷ്യൻ തോൽപ്പിച്ച മറ്റു പകർച്ചവ്യാധികളെ പോലെ തന്നെ കോവിഡ്നെയും നമുക്ക് ചരിത്രം ആക്കാം അതിനായി നമുക്ക് ഒന്നിച്ച് നേരിടാം ഈ മഹാമാരിയെ...കരുതലും സഹജീവിസ്നേഹവും നാളെക്കായി കാത്തു വെക്കാം .

ഫർഹാന എസ് നജീം
9 ‍ ഡി ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത