എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ്/അക്ഷരവൃക്ഷം/ കൊറോണ വൈറസ്
കൊറോണ വൈറസ്
കൊറോണ കൊറോണ എന്നൊക്കെ ഇടക്കിടക്ക് വീട്ടിൽ പറയുന്നതായി ഞാൻ കേട്ടിരുന്നു ഒരു ദിവസം ഞാൻ സ്കൂളിൽ പോയി അവിടുന്ന് ടീച്ചർ പറഞ്ഞു സ്കൂൾ പൂട്ടി ഞങ്ങൾക്ക് എല്ലാവർക്കും സന്തോഷമായി പക്ഷേ അത് ശരിക്കും സന്തോഷിക്ക പെടാൻ പാടില്ലാത്തതായിരുന്നു അത് എനിക്ക് അന്ന് മനസ്സിലായില്ല ഞാൻ ഉമ്മാൻറെ വീട്ടിൽ പോകണം കൂട്ടുകാരോടൊത്ത് കളിക്കണം അങ്ങനെ കുറെ സങ്കല്പ ലോകത്തിൽ ആയിരുന്നു അങ്ങനെ മദ്റസയും പൂട്ടി അങ്ങനെ ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആണ് എനിക്ക് ഇതിൻറെ ഗൗരവം മനസ്സിലായത് ഉമ്മയും ഉപ്പയും പറഞ്ഞു വിരുന്നു പോകാൻ പാടില്ല കളിക്കാൻ പാടില്ല വീട്ടിൽ മാത്രം ഇരിക്കണം എനിക്ക് ആകെ ദേഷ്യവും സങ്കടവും ഒക്കെ ആയി എൻറെ ഓർമ്മയിൽ ആദ്യമായി എൻറെ ഉമ്മൂമ എന്നും പത്രത്തിന് കാത്തുനിൽക്കുന്നു എന്നെക്കൊണ്ട് അത് വായിപ്പിച്ചു കൊടുക്കുന്നു എൻറെ ഉമ്മയും ഉപ്പയും പതിവിലും കൂടുതൽ വാർത്ത കാണുന്നു എൻറെ ഉപ്പ ഒരു ദിവസം പണി കഴിഞ്ഞു വന്നപ്പോൾ പതിവിലും കൂടുതൽ അരി പഞ്ചസാര പച്ചക്കറി എന്നിവ കൊണ്ടുവന്നു പതിവില്ലാതെ കൊണ്ട് വന്നതിൽ ആവാം ഞങ്ങൾ എല്ലാവരും ഉപ്പാനെ കളിയാക്കി പക്ഷേ അത് എല്ലാ വീട്ടിലും നടക്കുന്നുണ്ടെന്ന് എനിക്ക് വൈകിയാണെങ്കിലും മനസ്സിലായി പിന്നെ എല്ലാവരും പറഞ്ഞു ലോക് ഡൗൺ ലോക് ഡൗൺ പിന്നെ എൻറെ ഉപ്പാക്ക് പണിക്ക് പോകാൻ പറ്റാതായി എനിക്ക് അതിൽ ചെറിയ സന്തോഷം തോന്നി പിന്നെ എന്നെ കടയിലേക്ക് പറഞ്ഞയക്കാതായി ഞാൻ റോഡിലേക്ക് നോക്കുമ്പോൾ റോഡിൽ ആരുമില്ല വാഹനം വളരെ കുറവ് 5 മണി ആയാൽ കട അടക്കുന്നു ഇടക്കിടക്ക് റോട്ടിൽ പോലീസ് പോലീസ് എന്ന് പറഞ്ഞു എന്നെ എൻറെ ഉമ്മ എന്നെ പേടിപ്പിച്ചിരുന്നു ഒരു ദിവസം പോലീസ് ആളുകളെ ചീത്ത പറഞ്ഞ അയക്കുന്നതും ഞാൻ കണ്ടു ദിവസവും ഉമ്മൂമാക്ക് ഞാൻ പത്രം വായിച്ചു കൊടുക്കുന്നത് കാരണം എനിക്ക് കൊറോണ യെ പറ്റി എനിക്ക് ശരിക്കും മനസ്സിലായി എൻറെ മനസ്സിൽ എനിക്കിപ്പോൾ തോന്നുന്നത് ഈ കൊറോണ ഒന്ന് മാറിയിരുന്നു എങ്കിൽ എത്ര നന്നായിരുന്നു ദൈവമേ ഈ കൊറോണ എന്ന വൈറസിനെ നേരിടാൻ ഞാനും എൻറെ കുടുംബവും ഈ ലോക് ഡൗൺ കാലം മുഴുവനും എൻറെ വീട്ടിൽ തന്നെ ഇരിക്കും നിങ്ങളും അത് ചെയ്യില്ലേ കൂട്ടുകാരെ
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ