ജി.എൽ.പി.എസ്. പടപ്പക്കര/അക്ഷരവൃക്ഷം/ആമയും അണ്ണാനും

Schoolwiki സംരംഭത്തിൽ നിന്ന്
ആമയും അണ്ണാനും
ഒരിടത്തൊരിടത്തു ഒരു ആമയും അണ്ണാനും ഉണ്ടായിരുന്നു അവർ കൂട്ടുകാരായിരുന്നു.ആമ കായലിൽ നിന്ന് കൊണ്ട് വരുന്ന മീനുകളെയും 

ഞണ്ടുകളെയും അണ്ണാൻ കൊതിയോടെ തിന്നും .പകരമായി പഴങ്ങൾ ആമക്കുകൊടുക്കാൻ അണ്ണാൻ മറക്കാറില്ല .ഒരു ദിവസം മീനുമായി വന്ന ആമ അണ്ണാനോട്പറഞ്ഞു കൈയുംമുഖവും നന്നായി സോപ്പിട്ടു കഴുകിയിട്ടു എന്റെ അടുത്ത്‌വരണം .അന്നേരം ഞാൻ മീൻ തരാം .ഇത് കേട്ട് അണ്ണാൻ അതിശയത്തോടെ ആമയെ നോക്കി .ആമ പറഞ്ഞു ,നോക്കണ്ട കൊറോണ വരാതിരിക്കാനാണ് ഞാൻ പറഞ്ഞത് .ഇത് കേട്ട അണ്ണാൻ മരത്തിലെക്കു ഓടിക്കയറി .നിനക്കും നിന്റെ മീനിനും കൊറോണ കാണും എന്ന് വിളിച്ചു പറഞ്ഞു .അന്ന് മുതൽ അവർ കൂട്ടുകാരല്ലാതായി മാറി .ആമയെകാണുമ്പോഴെല്ലാം അണ്ണാൻ മരത്തിൽ ഓടിക്കയറി കൊറോണ കൊറോണ എന്ന്ചിലക്കാനും തുടങ്ങി

MIJO JOSEPH
3 ഗവ എൽപിഎസ് പടപ്പക്കര
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം