സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ഭൂമിയുടെ വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= '''ഭൂമിയുടെ വിലാപം''' | color= 2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ഭൂമിയുടെ വിലാപം

അലയുന്നു ഞാനീ ഭൂവിൽ
ഭീമമാം ദുഖത്തിൻ അതിർവരമ്പുകളിൽ
കാണുന്നു ഞാനീ ഭൂവിൽ
ഒരു മരണത്തിൻ ദിനം

എവിടെപ്പോയ് മറഞ്ഞെന്റെ പ്രകൃതി
എവിടെപ്പോയ് എന്റെ അമ്മ
മറഞ്ഞുപോയോ മറന്നുപോയോ
അറിയില്ല ഒന്നുമീ ഭൂവിൽ

തെളിയുന്നു പ്ലാസ്റ്റിക്കിൻ കൂമ്പാരം
തെളിയുന്നു മാലിന്യ നഗരം
ഇഴയുന്നു മൺതുപ്പികൾ തൻ
ഭക്ഷണം തേടി അലയുമ്പോൾ

കാണുന്നു ശവമണ്ഡപങ്ങൾ
ഉയരുന്നു രോദനങ്ങൾ
കരയുന്നു ഇന്നതെൻ മണ്ണിൽ
അമ്മ കരയുന്നു.

ഒരു തുള്ളി കണ്ണുനീർ
ഇനി പൊലിയില്ല
കാണില്ല നാം ഇനി ഒന്നും
കാണില്ല നാം നമ്മുടെ പ്രകൃതിയെ

കാണുന്നു ഞാനെൻ അക്ഷിയാൽ
മരണത്തിൻ താക്കോൽ
എൻ മുൻപിൽ നിൽക്കുന്നു
പ്രകൃതി പ്രതികാരത്തിൻ താണ്ഡവമാടി

ഉലയുന്നു ഭൂമി നനയുന്ന ഉള്ളം
ജലമാകെ മൂടി മനുഷ്യന്റെ പ്രവർത്തിയെ
അങ്ങിങ്ങുപൊന്തിയ ഫ്ലാറ്റുകൾ
പതറി വീഴുമ്പോൾ

പൊടിയുന്നു മനസ്സുകൾ
ഉയരുന്നു രോദനം
അറിയുക മനുഷ്യാ ഇതുനിൻ
പ്രവർത്തികൾതൻ സമ്മാനം

ഇനി ഉയരില്ല കൈകൾ
ഇനി ഉയരില്ല നിനക്കെതിരെ
ഇനി ഉയരില്ലിനി ഒന്നും
നീട്ടൂനിൻകൈകൾ മണ്ണിലെ മക്കൾക്കായ്

ജെസ്ന വിൻസെന്റ്
4 സി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത