ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/പൊതിച്ചോറ്

Schoolwiki സംരംഭത്തിൽ നിന്ന്
08:38, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊതിച്ചോറ്

പൊതിച്ചോറ് -കാരൂർ

മലയാളത്തിലെ പ്രശസ്‍ത ചെറുകഥാകൃത്തായ കാരൂർ നീലകണ്ഠപ്പിള്ള രചിച്ച കഥയാണ് പൊതിച്ചോറ്. അദ്ധ്യാപകരുടെ ദുരിത ജീവിത കഥയാണ് കാരൂർ തന്റെ കഥയിലൂടെ നമ്മളുമായി പങ്കുവെയ്‍ക്കുന്നത്. ഇന്നത്തെതുപോലെ ജോലിക്ക് അനുസരിച്ച് വേതനം കിട്ടാതിരുന്ന ഒരു കാലത്തിന്റെ ചിത്രീകരണയാണ് കാരൂർ തന്റെ കഥയിലൂടെ വരച്ചു കാട്ടുന്നത്. വായനാക്കാരന്റെ മനസ്സിൽ കഥാപാത്രങ്ങളും, കഥാസന്ദർഭങ്ങളും തങ്ങിനിൽക്കും വിധം തൂലിക ചലിപ്പിക്കുന്ന വിരള സാഹിത്യകാരൻമാരിൽ ഒരാളാണ് കാരൂർ. ലളിതമാ. ഭാഷയിൽ ഹ്യദയസ്‍പർശിയായി തന്റെ രചന നടത്തുന്നതിലൂടെ അദ്ധ്യാപകരുടെ ദുരിത ജീവിതവും കടന്നുവന്നു. ' പൊതിച്ചോറ് ' എന്ന പേരിലൂടെ മലയാളജനതയ്‍ക്ക് സമ്മാനിച്ച ഈ കഥ ഇന്നും മലയാള മനസ്സ് മറന്നിട്ടില്ല.

അദ്ധ്യാപകരുടെ ജീവിതം ലോകജനതയ്‍ക്കുമുന്നിൽ ഭംഗിയായി വരച്ചു കാട്ടുവാൻ സാധിച്ചത് അദ്ദേഹവും ഒരു അദ്ധ്യാപകൻ ആയത് കൊണ്ടാണ്. ദുഃഖത്തെ മൗനത്തിലൂടെ അവലംബിക്കുന്ന അദ്ധ്യാപകൻ. വിശപ്പ് സഹിക്കാനാകാതെ ക്ലാസ്സിലെ കുട്ടിയുടെ പൊതിച്ചോര് കട്ടുണ്ടു അദ്ധ്യാപകൻ ഒരിക്കലും അതിന്റെ രുചി അറിയാൻ ആയിരുന്നില്ല, വിശപ്പ് സഹിക്കാനാവാത്ത രണ്ട് പകലുകളുടെ തളർച്ചയിൽ അറിയാതെ നീണ്ടു പോയ കൈകളെ തടയാൻ കഴിഞ്ഞില്ല എന്ന തെറ്റ് മാത്രമേ അദ്ദേഹം ചേയ്‍‍തുള്ളൂ.

മോഷണത്തെ തുടർന്ന് സ്‍കൂളിലെ നൂറ്റിയെൺപതോളം കുട്ടികളോടും പ്രത്യേകം പ്രത്യേകം ചോദിച്ചു ആരും കുറ്റം സമ്മതിച്ചില്ല. പാഠശാലയുടെ ഭരണാധികാരിയായ അദ്ദേഹം കുട്ടികളെ ഉപദേശിച്ചു : " കളവ് പാപമാണ്. നിങ്ങൾക്ക് മനുഷ്യരുടെ കണ്ണിൽ നിന്ന് മറഞ്ഞു നിൽക്കാം എന്നാൽ ദൈവത്തെ മറയ്‍ക്കാൻ ഒക്കുകയില്ല. മോഷണം ഒരു ചീഞ്ഞ ശീലമാണ്. “ ഈ വാക്കുകൾ ഗുരുനാഥൻ കുട്ടികളോട് പറയുമ്പോൾ എത്രമാത്രം മനം നോന്തിരിക്കണം. സ്വയമേ കുറ്റപ്പെടുത്തും വിധമല്ലേ അദ്ദേഹം സംസാരിച്ചത്. ജീവിതം ഒരിക്കലും റോസാപ്പൂക്കൾ നിറഞ്ഞ പൂമെത്തയ്‍ക്ക് സാദ്യശ്യമല്ല. അവിടെ വേദനകളും പ്രശ്‍നങ്ങളും ഉണ്ടാകും. അവ ധൈര്യപൂർവ്വം തരണം ചേയ്യുന്നവരാണ് വിജയിക്കുക.

സ്‍കൂളിലെ മോഷണം ഗുരുനാഥനും പോരായ്‍മയായി. സഹാദ്ധ്യാപകൻമാർക്ക് അദ്ദേഹത്തെ ബഹുമാനമാണ്. കുട്ടികൾക്കും ' ’നാലിലെ സാറി’നെ ഭക്തിയാണ്, പേടിയാണ്. നാട്ടുകാർക്ക് അദ്ദേഹത്തെ കുറിച്ച് മതിപ്പുണ്ട്. മാനേജർക്ക് കാര്യമാണ്. ഇൻസ്‍പെക്ടർക്ക് ത്യപ്‍തിയാ ണ്. അദ്ദേഹത്തിന്റെ മനസ്സിൽ കുറ്റബോധം തിരതല്ലി. അന്ന് 10 മിനിറ്റ് താമസിച്ചാണ് സ്‍കൂൾ വിട്ടത്.

കുറ്റബേധം തന്നെ തീവ്രമായി വേട്ടയാടിയതുകൊണ്ട് അദ്ദേഹം ചെയ്‍ത തെറ്റ് മാനേജരോട് പറയാൻ കത്തെഴുതി. മുപ്പതു കൊല്ലമായി ജോലി ചെയ്യുന്ന തനിക്ക് ലഭിക്കുന്ന പത്രണ്ടുരൂപ. എട്ടുപേരുള്ള ഒരു കുടുംബത്തിന് മുപ്പതു ദിവസത്തേക്ക് ഈ വിലക്കുടുതൽകാലത്ത് പന്ത്രണ്ട് രൂപ എന്തിന് ഉണ്ട്. അദ്ദേഹത്തിന്റെ ചേദ്യം തികച്ചും ശരിയാണ്. സ്‍കൂളിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും മാത്യകയായിരിക്കേണ്ട ഭരണാധികാരിയായ താൻ തന്നെ ഈ ഹീന കൃത്യം ചെയ്‍തതിൽ അദ്ദേഹം ലജ്ജിക്കുന്നൂു. കാരണം തന്റെ ഇച്ഛകളെയും വികാരങ്ങളെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള പ്രവർത്തനം അല്ലേ അദ്ദേഹം ചെയ്‍തത്. 28 മണിക്കൂർ .യാതൊരു ആഹാരവും കഴിക്കാതെ ജോലിചെയ്‍ത് തളർന്ന് വീഴുമെന്ന് തോന്നിയപ്പോൾ ആരുടെ എന്ന് അറിയാത്ത മൂന്ന് മണിക്കൂർ മുമ്പ് ആഹാരം കഴിച്ച ഒരു കുട്ടിയുടെ മൂന്നോ നാലോ ഉരുളയോളം വരുന്ന ചോറെടുത്തുണ്ടു. പക്ഷെ അത് തന്റെ നിവൃത്തികേട് കൊണ്ടാണ്.

കഥാന്ത്യത്തിലുള്ള അദ്ധ്യാപകന്റെ ചോദ്യം പ്രശക്തമാണ്. “ ഞാൻ പിന്നെ എന്തു ചെയ്യണമായിരുന്നു ? ” ഈ വാക്കുകളിലൂടെ പഴയകാല കോരളീയ വിദ്യാലയങ്ങളുടെയും അദ്ധ്യാപകരുടെയും പരിതാപകരമായ അവസ്ഥ നമ്മുക്ക് മനസ്സിലാകും. ഇതിനാലാണ് കാലാതീതമായ അനുഭവം പങ്കുവെയ്‍ക്കുന്ന കാരൂരിന്റെ കൊതിചോറ് ഏറെ ശ്രദ്ധേയമായത്.



ആദിൽ മ‍ുഹമ്മദ് എ.
9 B LEO XIII H S S
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം