ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ഇവിടെ ഒരു ടെക്കി
ഇവിടെ ഒരു ടെക്കി
ഇവിടെ ഒരു ടെക്കി പുസ്‍തകാസ്വാദനം
- ചന്ദ്രമതി
ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്.ഡി നേടി കോളേജ് അദ്ധ്യാപികയായ ചന്ദ്രമതി എഴുതിയ ചെറുകഥയാണ് ‘ ഇവിടെ ഒരു ടെക്കി’.സ്ത്രീപക്ഷ രചനകളുടെ പൊതു സ്വഭാവം ധിക്കരിക്കുന്ന രചനകളാണ് ചന്ദ്രമതിയുടേത്. “ആര്യാവർത്തനം,ദേവീഗ്രാമം,റെയിൻഡിയർ,ദൈവംസ്വർഗ്ഗത്തിൽ,ജാനു,ഉൻമേഷ ദിനങ്ങൾ,വെബ്സൈറ്റ്” തുടങ്ങിയവയാണ് പ്രധാന രചനകൾ.
ഭാവിജീവിതവും സ്വപ്‍നങ്ങളുമെല്ലാം പുതിയ സാങ്കേതിക വിദ്യയിലൂടെ നിയന്ത്രണത്തിലാണെന്ന് തെറ്റിദ്ധരിച്ചു. ജീവിതം മുഴുവൻ യാന്ത്രികമാക്കിത്തീർക്കുന്ന യുവ ടെക്കികളുടെ കഥയാണ് "ഇവിടെ ഒരു ടെക്കി" . വിരസമായൊരു കഥാബീജം ആക്ഷേപഹാസ്യത്തിലൂടെ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ് കഥാകാരി. കഥയിലുടനീളം കേന്ദ്ര കഥാപാത്രമായ വിജയനിൽ വിവരസാങ്കേതിക വിദ്യയ്ക്കുള്ള സ്വാധീനം കാണാനാകും.
സാമ്പത്തിക മാന്ദ്യം മൂലം ജോലിക്കാരെ പിരിച്ചു വിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കഥാ നായകനായ വിജയനിപ്പോൾ. തുറ
ക്കാനാവാത്ത കംപ്യൂട്ടറുകളാണ് പ്രബുദ്ധ ഇന്ത്യൻ യുവത്വ
ത്തിന്റെ ഏറ്റവും പുതിയ പേടി സ്വപ്‍നം. അതുകൊണ്ടുതന്നെ കണ്ണ‍് തുറക്കാത്ത തന്റെ കമ്പ്യൂട്ടറിനരികിൽ ചങ്കിടിപ്പോടെ ഇരികികുകയായിരുന്നു വിജയൻ. വിജയൻ കമ്പ്യൂട്ടറുകളുടെ
ചത്തമുഖം പേടിക്കാന തുടങ്ങിയത് ക്യാമ്പസിലെ വാഴയില എന്ന പൊതു ഭക്ഷണശാലയിലെ ഒരുച്ചനേരം തൊട്ടാണ്. അയാളുടെ സഹപ്രവർത്തകനായ ആൻഡ്രൂസ് തന്റെ ജോലി നഷ്‍ടപ്പെട്ടു എന്നറിയിച്ചതു മുതൽ തന്റെ ഒരു മാസത്തെ ശമ്പളം തന്ന് ഡൈവോഴ്‍സാക്കി എന്നാണ് ആൻഡ്രൂസ് പറയുന്നത്. യുവ ടെക്കികൾക്ക് തങ്ങളുടെ ജീവിതത്തിൽ ഭാര്യയോളം പ്രാധാന്യം കമ്പ്യൂട്ടറിന് കൊടുക്കുന്നുണ്ട് എന്ന് കഥാകാരി സൂചിപ്പിക്കുന്നത്.
ഉയർന്ന ബ്ളഡ്പ്രഷറോടുകൂടി കമ്പ്യൂട്ടറിനെ തട്ടിയുണർത്താൻ ശ്രമിക്കുകയാണ് വിജയൻ. തന്റ പ്രണയിനിയുമായി ചാറ്റു ചെയ്യാൻ പതിവിലും നേരത്തെ എത്തിയതാണ് വിജയൻ. സോഷ്യൽ മീഡിയകൾ അയാളുടെ കമ്പനിയിൽ നിഷിധമാണ്. കമ്പനിസമയം തുടങ്ങുന്നതിന് മുൻപ് നടത്തുന്ന ജി-ടോക്കാണ് അയാളുടെ ഏക ആശ്വാസം. അതിനായി അടുത്തുള്ള സൈബർകഫേ ആശ്രയിക്കുമ്പോൾ
ഊണ് ഡ്രൈ ലഞ്ച് ആയി ചുരുങ്ങും. നാട്ടു വഴികളിലുള്ള പ്രേമത്തേക്കാൾ ബുദ്ധിമുട്ടേറിയതാണ് ടെക്കികളുടെ പ്രേമം,എന്ന് അയാൾ അവകാശപ്പെടുന്നു.
അയാളുടെ പ്രണയിനി, തേജസ്വിനി, രാജസ്ഥാൻ-പഞ്ചാബ് മിശ്രമാണ്.കേരളത്തിൽ കച്ചവടത്തിനായെത്തി ,കേരളത്തെ ഇഷ്‍ടപ്പെട്ട് പിന്നീട് തിരിച്ചു പോയില്ല ,അവളുടെ കുടുംബക്കാർ. തന്നെ കാത്ത് തേജസ്വിനി കമ്പ്യൂട്ടറിനു മുൻപിൽ ഇരിക്കുകയായിരിക്കും എന്ന ചിന്ത വിജയനെ അസ്വസ്ഥനാക്കുന്നുണ്ട്. എന്നാൽ തന്റെ ചത്ത കമ്പ്യൂട്ടർ അയാളെ മറ്റൊന്നും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നില്ല.ആധി അയാളുടെ വയറിനെയും പിടികൂടിയപ്പോൾ ടോയ്‍ലറ്റിലേയ്ക്ക് അയാൾ ഓടി. ഉദ്യോഗത്തിലെ ഉയർച്ചയിൽ സ്വന്തമായൊരു ടോയ്‍ലറ്റ് കിട്ടുന്ന പദവിയാണ് ഏവരും കാക്കുന്ന പദവി എന്ന തന്റെ അച്ഛന്റെ വാക്കുകളോടൊപ്പം അച്ഛന് ടെക്കികളോടുള്ള പുച്ഛവും അയാൾ ഓർമ്മിക്കുന്നു.
കഥാവസാനത്തിലാണ് വിജയൻ തിരിച്ചറിയുന്നത് തന്റെ കമ്പ്യൂട്ടർ പിണങ്ങിയതോ തന്റെ ജോലി നഷ്‍ടപ്പെ
ട്ടതോ അല്ല ,നെറ്റ് വർക്ക് ഫെയ്‍ലർ ആയതാണെന്ന്. ഞെട്ടിത്തരിച്ചു നിന്ന അയാളെത്തേടി സഹോദരിയുടെ ഫോർവേഡ് മെസ്സേജ് വരുന്നു.”ദൈവം ഒരുപാട് കോമഡി എ
ഴുതുന്നുണ്ട്,പക്ഷേ പ്രശ്‍നമെന്താണെന്നുവച്ചാൽ അദ്ദേഹത്തിന്റെ അഭിനേതാക്കൾക്ക് ഹാസ്യം അഭിനയിക്കാൻ അറിയില്ല.”
കമ്പ്യൂട്ടർ ഓണാകാത്തപ്പോൾ തന്റെ ഭാവി ജീവിതവും സ്വപ്‍നങ്ങളുമെല്ലാം അവസാനിച്ചതായി തോന്നിയ വിജയന്റെ ജീവിതം അത്രമാത്രം വിവര സാങ്കേതിക വിദ്യയുമായി കെട്ടു പിണഞ്ഞ് കിടക്കുകയാണ്.അയാളുടെ ചിന്തകളെ സ്വാധീനിക്കുവാൻ ഫോർവേഡ് മെസ്സേജുകൾക്ക് സാധിക്കുന്നു
ജീവിതം മുഴുവൻ യാന്ത്രികമാക്കിത്തീർക്കുന്ന യുവ ടെക്കികളെ
ഭംഗിയായി കഥാകാരി ചിത്രീകരിച്ചിരിക്കുന്നു.
<
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം