എസ്സ്.വി.വി.എച്ച്.എസ്സ്.എസ്സ് താമരക്കുടി/അക്ഷരവൃക്ഷം/നമുക്ക് കൊറോണ വൈറസിനെ അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
06:41, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (verification)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്ക് കൊറോണ വൈറസിനെ അതിജീവിക്കാം
      നമ്മുടെ കേരളം ഇന്ന് കൊറോണ എന്ന വിപത്തിനെ തോൽപ്പിക്കാനുള്ള യജ്ഞത്തിലാണ്. ആ യജ്ഞം വിജയിക്കാൻ നാം ഒറ്റകെട്ടായി നിൽക്കണം. അതിന്ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ് .സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക,തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റുള്ളവരുടെ ദേഹത്ത് വീഴാതെ നോക്കുക,സാമൂഹിക അകലം പാലിക്കുക എന്നിവ കൊണ്ട് നമുക്ക് ഈ രോഗത്തിൽ നിന്ന് ഏറെക്കുറെ രക്ഷപെടാൻ സാധിക്കും. ഈ വൈറസിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല അതുകൊണ്ട് പ്രതിരോധം ഇതുവരെ ലഭിച്ച ഏറ്റവും നല്ല ചികിത്സയായി കാണുന്നു.
         രോഗികളുമായി അടുത്ത് ഇടപഴകാതിരിക്കുക,നിങ്ങളുടെ കണ്ണുകൾ,മുക്ക്, വായിൽ തൊടുന്നത്എന്നിവ ഒഴിവാക്കുക. നിങ്ങൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടെകിൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.നമ്മൾ പ്രളയത്തെ തോൽപ്പിച്ചതു പോലെ ഒന്നിച്ചുനിന്ന് കൊറോണ വൈറസിനെ തോൽപ്പിക്കാൻ പറ്റട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
ശ്രീരാജ് .ആർ.എസ്
8 A എസ്.വി.വി.എച്ച്.എസ്.എസ് താമരക്കുടി
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം