എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
പാവം മനുഷ്യൻ


മനുഷ്യാ നീ തിരിച്ചറിയുക
നിൻ ദൗർബല്യങ്ങളെ
കഴിവിനന്യമായൊന്നുമില്ലെന്ന്
കരുതിയ മനുഷ്യനു മുന്നിൽ
അവതരിച്ചു കോ വിഡ്- 19
അങ്ങു ദൂരെ ചൈനീസ് പ്രവിശ്യയിൽ
ആദ്യമായ് കണ്ടപ്പോഴാരും നിനച്ചില്ല
ഇത്ര വേഗം ചാരത്തണയുമെന്ന്
പിന്നീട് കണ്ടതോ സ്വപ്നത്തിന്നന്യം
പതിവിന്നെ തിരായ കാഴ്ചകൾ
പിന്നീട് ചർച്ചയായ്
പരിഹാരമാർഗ്ഗമായ്
ശബ്ദകോലാഹലങ്ങളില്ലാത്ത പാതകൾ
ശവപ്പറമ്പിൻ പ്രതീതിയുള്ള നഗരങ്ങൾ
വൈറസിൻ വ്യാപനം തടയുവാൻ
നിയന്ത്രണങ്ങളിൽ കഴിയുക മാത്രമ-
ല്ല ധികാരികൾ തൻ ആജ്ഞയെ
ശിരസാവഹിക്കണം തെല്ലും മടിയാതെ എന്നാൽ അതിജീവിക്കാം കൊറോണയെ

 

ആയിഷസിൽന
IV A Amups Areekkad
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത