ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കോവിഡ് - 19 : ഭയക്കണം ഇതിനെ

Schoolwiki സംരംഭത്തിൽ നിന്ന്
22:12, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് - 19 : ഭയക്കണം ഇതിനെ

ഏകദേശം അറ‌ുപത് വർഷം മാത്രം പഴക്കമ‌ുള്ള ഒര‌ു വൈറസ് ആണ് കൊറോണ. വൈറസ് ബാധ ആദ്യം ഉണ്ടായത് സാധാരണ പനിയ‌ുടെ ര‌ൂപത്തിലായിര‌ുന്ന‌ു. പിന്നീട് കട‌ുത്ത ശ്വാസകോശ അണ‌ുബാധയ‌ുടെ ര‌ൂപത്തിൽ പ്രത്യക്ഷപ്പെടാൻ ത‌ുടങ്ങി. പ‌ുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാന‌ുള്ള ആന്റീവൈറസ് മര‌ുന്ന‌ുകളോ രോഗാണ‌ുബാധയ്‌ക്ക് എതിരായിട്ട‌ുള്ള വാക്സി‌ന‌ുകളോ ഇത‌ുവരെ കണ്ടെത്തിയിട്ടില്ല. ച‌ുമ, പനി , ശ്വാസതടസ്സം, ചര്‌ദ്ദി ത‌ുടങ്ങിയവയാണ് കൊറോണ വൈറസ് ബാധയ‌ുടെ ലക്ഷണങ്ങൾ. സാധാരണ ജലദോഷ പനി മ‌ുതൽ മാരകമായ സെപ്റ്റിസിമിയ ഷോക്ക് വരെ കൊറോണ വൈറസ് ബാധിതർക്ക് ഉണ്ടാവാം.

ആദ്യ ഘട്ടം :

ചെറിയ പനി, ജലദോഷം, ച‌ുമ, തൊണ്ടവേദന, പേശീ വേദന , തലവേദന എന്നിവയാണ് ലക്ഷണങ്ങൾ. വൈറസ് പ്രവർത്തിച്ച‌ു ത‌ുടങ്ങിയാൽ നാല് ദിവസം വരെ പനിയ‌ും ജലദോഷവ‌ും ഉണ്ടാക‌ും.

രണ്ടാം ഘട്ടം :

പനി, ച‌ുമ, ശ്വാസ തടസ്സം , ഉയർന്ന ശ്വസന നിരക്ക് എന്നിവയാണ് ലക്ഷണങ്ങൾ. രോഗം പകര‌ുന്നത് രോഗി ത‌ുമ്മ‌ുമ്പോഴ‌ും ച‌ുമയ്‌ക്ക‌ുമ്പോഴ‌ും പ‌ുറത്തേക്ക് വര‌ുന്ന വൈറസ‌ുകളില‌ൂടെയാണ്.

മ‌ുൻക‌ര‌ുതൽ :

  • കൈകൾ ഇടയ്‌ക്കിട‌യ്ക്ക് വ‌ൃത്തിയായി കഴ‌ുക‌ുക.
  • വൈറസ് ബാധിത പ്രദേശങ്ങളില‌ൂടെയ‌ുള്ള യാത്ര ഒഴിവാക്ക‌ുക.
  • അനാവശ്യ ആശ‌ുപത്രി സന്ദർശനങ്ങൽ ഒഴിവാക്ക‌ുക
  • ച‌ുമയ്‌ക്ക‌ുമ്പോഴ‌ും ത‌ുമ്മ‌ുമ്പോഴ‌ും വായ‌ും മ‌ൂക്ക‌ും മറയ്‌ക്ക‌ുക
  • ധാരാളം വെള്ളം ക‌ുടിക്കണം.
ആര്യ എസ് എസ്
8 ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം