സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ പ്രതിരോധവ്യവസ്ഥ

Schoolwiki സംരംഭത്തിൽ നിന്ന്
20:49, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധവ്യവസ്ഥ

രോഗാണുക്കൾ, ബാക്ടീരിയ, വൈറസുകൾ എന്നിവയടങ്ങുന്ന രോഗാണുവൃന്ദം, വിഷമുള്ളതും ഇല്ലാത്തതുമായ അന്യ വസ്തുക്കൾ, അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും ആന്തരീകവുമായ് ദ്രോഹങ്ങളെചെറുക്കുന്നതിലേയ്ക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളേയും അതിനു സങ്കേതങ്ങളേയും കുറിച്ച് പറയുന്ന് പേരാണ് രോഗപ്രതിരോധ വ്യവസ്ഥ അഥവാ പ്രതിരോധവ്യവസ്ഥ. പ്രതിരോധ വ്യവസ്ഥയേയും അതിനുണ്ടാകുന്ന രോഗങ്ങളേയും പറ്റി പഠിക്കുന്ന ശാഖയാണ് ഇമ്മ്യൂണോളജി.

രോഗപ്രതിരോധാവസ്ഥയെ മറികടക്കാൻ വിധം വളരെ പെട്ടെന്ന് പരിണമിക്കാൻ രോഗകാരികൾക്ക് സാധിക്കും. ഇതിനാൽ രോഗകാരികളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാനും തടയാനും സാധിക്കുന്നതരത്തിൽ വിവിധ രോഗപ്രതിരോധ സംവിധാനങ്ങളും പരിണമിച്ചിട്ടുണ്ട്. എല്ലാജീവികളിലും ഒരു പ്രതിരോധ വ്യവസ്ഥ ഉണ്ട്. ബാക്ടീരിയ പോലുള്ള ലഘുവായ ഘടനയുള്ള ജീവികളിൽ പോലും വൈറസ് ബാധയെ പ്രതിരോധിക്കുവാനുള്ളജൈവരസങ്ങളും സംവിധാനങ്ങളുമുണ്ട്. രോഗപ്രതിരോധ സംവിധാനം കാര്യക്ഷമമല്ലാതാകുമ്പോളാണ് രോഗങ്ങൾ പടർന്നുപിടിക്കുന്നത്.

നിരഞ്ചന ജിജി
4 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം