ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/ആയിഷയുടെ വിഷമം

Schoolwiki സംരംഭത്തിൽ നിന്ന്
19:42, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആയിഷയുടെ വിഷമം


ആയിഷ അന്ന് പതിവിലും നേരത്തെ ഉണർന്നു.അവളുടെ വാപ്പ സൗദിയിൽ നിന്ന് അന്നു വരുമെന്നാണ് ഉമ്മ പറഞ്ഞത്.ആയിഷ പെട്ടെന്ന് തന്നെ എഴുന്നേറ്റു ഉമ്മയോട് ചോദിച്ചു," ഉമ്മ വാപ്പ എപ്പോൾ വരും;.ഉമ്മയുടെ മുഖം മ്ലാനമായീ എന്താ ഉമ്മ? അവൾ ചോദിച്ചു. മോളെ ലോകം മുഴുവൻ കോവിഡ് -19 എന്ന പകർച്ചയാവ്യാധി മൂലം ഒരുപാട് ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നു.ഇവിടെയും ആളുകൾ മരിക്കുന്നുണ്ട്. ചൈനയിലാണ് ഈ രോഗം ആദ്യം പടർന്ന് പിടിച്ചത്. പിന്നെ പല രാജ്യങ്ങളിലേക്കും . കൊറോണ എന്ന വൈറസാണ് ഈ രോഗത്തിന് കാരണം ഗൾഫിൽ നിന്നും വരുന്നവരെ 14 ദിവസം നിരീക്ഷണത്തിൽ വെക്കും. അതുകൊണ്ട് വാപ്പ ഇന്ന് എയർപോർട്ടിൽ വന്നാലും രോഗം ഇല്ലെന്നു സ്ഥിതീകരിച്ചതിനു ശേഷം മാത്രമേ വാപ്പ വീട്ടിലേക് വരുകയുള്ളു. അപ്പോൾ അവൾ ചോദിച്ചു ഈ രോഗത്തിൻ്റെ ലക്ഷണങ്ങൾ എന്താണുമ്മ , തൊണ്ടവേദന , ശ്വാസതടസം , ചുമ , തുടങ്ങിയവയാണ്. നമ്മൾ എല്ലാവരും മുൻകരുതൽ എടുത്താൽ ഈ രോഗത്തെ പ്രതിരോധിക്കാൻ കഴിയും. എന്തൊക്കെ മുന്കരുതലുകളാണ് എടുക്കണ്ടെതെന്ന് അവൾ ചോദിച്ചു വെളിയിൽ പോകുമ്പോൾ മാസ്ക് ധരിക്കുക , ഇടയ്ക്കിടെ സോപ്പ് കൊണ്ട് കയ്യും മുഖവും കഴുകുക , കൂട്ടം കൂടി നില്കാതിരിക്കുക തുടങ്ങിയവയാണ് മുൻകരുതലുകൾ. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ പാലിക്കണമെന്ന് പറയുന്നത്. ഉമ്മ എനിക്ക് കാര്യങ്ങൾ കുറേയൊക്കെ മനസ്സിലായി. ഇനി വാപ്പ വരുമ്പോൾ വിശദമായി മനസിലാക്കാം എന്ന് വളരെ വിഷമത്തോടെ പറഞ്ഞു കൊണ്ട് അവൾ ഉറങ്ങാൻ കിടന്നു.


ലയാൻ ഫിറോസ്
4 ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ