ഗവ.യു.പി.സ്കൂൾ മഴുക്കീർ/അക്ഷരവൃക്ഷം/ജാഗ്രതയോടെ മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
16:43, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രതയോടെ മുന്നോട്ട്

കോവിഡ് 19 ചൈനയിലെ വുഹാനിലെ ഒരു ഭക്ഷണ മാർക്കറ്റിൽ പോയവരുടെ മാത്രം രോഗമായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളെ ഓരോന്നായി കോവിഡ് കീഴടക്കാൻ തുടങ്ങി. കോവിഡ് ഇന്ന് നമ്മുടെ കൈയ്യെത്തും ദൂരത്ത് ഉണ്ട്. നമ്മുടെ ചെറിയ അശ്രദ്ധയ്ക്ക് കാതോർത്ത് കീഴടക്കാനായി നിൽക്കുന്നുണ്ട്. ഈ മഹാമാരിയെ നമ്മുടെ രാജ്യത്തുനിന്ന് തൂത്ത് എറിയണമെങ്കിൽ നാം ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ സാധിക്കൂ. സർക്കാർ നൽകുന്ന ഉപദേശങ്ങൾ നാം അനുസരിച്ച് മുന്നോട്ട് പോയാൽ മാത്രമേ നമുക്ക് വിജയം കൊയ്യാൻ സാധിക്കുകയുള്ളൂ. രണ്ടു മാസങ്ങൾക്ക് മുൻപ് കേരളം ചിന്തിച്ചിട്ടില്ലായിരുന്നു കോവിഡ് നമുക്ക് അരികിലെത്തും എന്ന്. സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ മാതൃകാപരമായ പ്രതിരോധ നടപടികളിലൂടെ ഇവിടെ ഓരോ കോവിഡ് വ്യാപനത്തെയും നമുക്ക് ഒരു പരിധിവരെ തടയാൻ കഴിഞ്ഞിട്ടുണ്ട്.

കോവിഡിനെ നേരിടാൻ ക്ഷമയും ദൃഢനിശ്ചയവുമാണ് വേണ്ടതെന്നും രോഗത്തിനെ നിസ്സാരമായി കാണാതെ സ്വയം നിയന്ത്രണം പാലിച്ച് പ്രതിരോധിക്കണം എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്മെ ഓർമിപ്പിക്കുന്നു. ജനം സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് തുടക്കമെന്നോണമാണ് 'ജനതാ കർഫ്യൂ'എന്ന ആശയം അദ്ദേഹം മുന്നോട്ട് വെച്ചത് . കരുതലോടെയും വിവേകത്തോടെയുംഈ പ്രതിസന്ധി നേരിടേണ്ടതിനെക്കുറിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വ്യക്തമാക്കിയിട്ടുണ്ട്.മറ്റുള്ളവരുടെ സുരക്ഷയ്ക്കായി നമ്മൾ ശ്രമിച്ചാൽ നമ്മളും സുരക്ഷിതരായിരിക്കും എന്ന് അദ്ദേഹം പറയുന്നു . കോവിഡ് മൂലമുള്ള പ്രതിസന്ധി നേരിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് കേരളത്തിന് ആശ്വാസവും പ്രതീക്ഷയും നൽകുന്നുണ്ട്. ജാഗ്രതയോടെ ആത്മവിശ്വാസത്തോടെ ഒരുമയോടെ പൊരുതി നമുക്ക് കോവിഡിനെ തോൽപ്പിക്കുക തന്നെ ചെയ്യണം..

അക്ഷയ സജൻ
6 എ ഗവ.യു.പി എസ് മഴുക്കീർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം