എസ്.എച്ച്.യു.പി.എസ് അങ്ങാടിക്കടവ്/അക്ഷരവൃക്ഷം/പൊരുതി ജയിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതി ജയിക്കാം

ഭയപ്പെടാതെ മുന്നേറാം
പ്രതിരോധിച്ചു ജയിച്ചീടാം
ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക്
നമുക്കൊന്നായി കുതിച്ചീടാം

പ്രളയം നമ്മൾ നേരിട്ടു
നിപ്പയേയും നേരിട്ടു
ശുചിത്വം എന്ന മരുന്നിലൂടെ
കൊറോണയെയും നേരിടും

വീട്ടിലിരുന്ന് കളിച്ചീടാം
വീട്ടിലിരുന്ന് പഠിച്ചീടാം
മാസ്ക് ധരിച്ചും കൈകൾ കഴുകിയും
ശുചിത്വം അങ്ങനെ പാലിക്കാം

അതിജീവനം അത് നമ്മുടെ ലക്ഷ്യം
പ്രതിരോധം അത് നമ്മുടെ മാർഗം
ഇതിനായി നമുക്ക് ജ്ഞാനം നൽകും
ബഹുമാന്യരെ മറക്കരുതേ…

യദുകൃഷ്ണ ടി
7 B സേക്രഡ് ഹാർട്ട് യുപി സ്കൂൾ അങ്ങാടിക്കടവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത