ഭയപ്പെടാതെ മുന്നേറാം
പ്രതിരോധിച്ചു ജയിച്ചീടാം
ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക്
നമുക്കൊന്നായി കുതിച്ചീടാം
പ്രളയം നമ്മൾ നേരിട്ടു
നിപ്പയേയും നേരിട്ടു
ശുചിത്വം എന്ന മരുന്നിലൂടെ
കൊറോണയെയും നേരിടും
വീട്ടിലിരുന്ന് കളിച്ചീടാം
വീട്ടിലിരുന്ന് പഠിച്ചീടാം
മാസ്ക് ധരിച്ചും കൈകൾ കഴുകിയും
ശുചിത്വം അങ്ങനെ പാലിക്കാം
അതിജീവനം അത് നമ്മുടെ ലക്ഷ്യം
പ്രതിരോധം അത് നമ്മുടെ മാർഗം
ഇതിനായി നമുക്ക് ജ്ഞാനം നൽകും
ബഹുമാന്യരെ മറക്കരുതേ…