എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/ഒരുമിച്ച് നിന്നാൽ കൊറോണയെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47234 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമിച്ച് നിന്നാൽ കൊറോണയെ നേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമിച്ച് നിന്നാൽ കൊറോണയെ നേരിടാം



നാം നേരിട്ട് കൊണ്ടിരിക്കുന്ന അതിമാരകമായ മഹാമാരിയാണ് കൊവിഡ് 19 അഥവാ കൊറോണ. ഇത് ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനിലായിരുന്നു. പിന്നീട് അത് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഈ രോഗം വന്നത് മൂലം ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികളെ നാട്ടിലെത്തിക്കാൻ കഴിയാതെയായി. കൊറോണ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ കേരള ഗവൺമെന്റ് നമുക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അത് പാലിച്ചു വീട്ടിൽ തന്നെ നാം കഴിയണം. നമുക്ക് രോഗം വരാതിരിക്കാൻ പോലീസും ആരോഗ്യ പ്രവർത്തകരും രാപകലുകൾ കഷ്ട്ടപ്പെടുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ ക്ലാസുകളിലേയും പരീക്ഷ മാറ്റി വച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവർ 14 ദിവസം വീട്ടിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ കഴിയണം. കൊവിഡ് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് അമേരിക്കയിലാണ്. ഏറ്റവും കൂടുതൽ മരണ സംഖ്യയും അമേരിക്കയിൽ തന്നെയാണ്. ലോകത്ത് ആകെ രോഗ ബാധിതർ 29,45,755. രോഗം മാറിയവർ 8,43,072. മരിച്ചവരുടെ എണ്ണം 2,04,005. ഇപ്പോൾ ചികിത്സയിലുള്ളവരുടെ എണ്ണം 18,41,042. നമ്മൾ ഒരുമിച്ച് നിന്നാൽ കൊറോണയെ നമുക്ക് നേരിടാം. STAY HOME ,STAY SAFE.



ഫാത്തിമ നജ
5 D മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം