സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ഒരു മരപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
14:08, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ഒരു മരപ്പാട്ട്

കാട്ടിലെ കിളികൾക്കുമരം വേണം
നാട്ടിലെ മനുഷ്യർക്കും മരം വേണം
പറക്കുന്ന തുമ്പിക്കും ചിരിക്കുന്ന കുഞ്ഞിനും
ശ്വസിക്കുവാൻ പ്രാണനായ് മരം വേണം
കുടിക്കുവാൻ ജലത്തിനായ് മരം വേണം
വിശപ്പിനു പഴം നൽകാൻ മരം വേണം
കിടപ്പിനു തണലായി മരം വേണം
കണ്ണിനു കുളിരായി മരം വേണം
ഞങ്ങൾക്കുതുണയായി മരം വേണം
വെട്ടല്ലേ വെട്ടല്ലേ വിറ്റുകാശാക്കല്ലേ
കാടിതു ഞങ്ങൾക്കു വീടാണേ
നല്ലൊരു നാളേയ്ക്കായി ഒരു നല്ല മരമാണേ

അദ്വൈത് കെ. സന്തോഷ്
3 എ എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത