സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഒന്നിച്ചു നിൽക്കുക
ഒന്നിച്ചു നിൽക്കുക
പണ്ട് പണ്ട് ഏഴാംകടലിന് അപ്പുറം ചൈന എന്ന ഒരു രാജ്യം ഉണ്ടായിരുന്നു. അവിടുത്തെ രാജാവായിരുന്നു ചാങ് വുഹാനി അദ്ദേഹം സത്യസന്ധനും നീതിമാനും ആയിരുന്നു. അങ്ങനെ ഇരിക്കെ പെട്ടെന്ന് തന്നെ ഒരു മഹാവ്യാധി രാജ്യത്ത് പടർന്ന് പിടിച്ചു. പനി ആയിരുന്നു ലക്ഷണം. ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവീണു. അതിനു മരുന്ന് കണ്ടുപിടിക്കാൻ ആർക്കും കഴിഞ്ഞില്ല. രോഗികളെകൊണ്ട് ആശുപത്രി മുഴുവൻ നിറഞ്ഞു . രാജ്യത്തെ മൊത്തം സാമ്പത്തികസ്ഥിതിയും താറുമാറായി. രാജാവ് ആളുകളോട് പുറത്തിറങ്ങരുത് എന്ന് കൽപ്പിച്ചു. തക്കശിക്ഷ കിട്ടുമെന്ന് ഭയന്ന് ആരും പുറത്തിറങ്ങാതെയായി. ആ മാരകരോഗത്തിന്റെ കാരണം കൊറോണ വൈറസ് ആണെന്ന് കണ്ടുപിടിച്ചു. ആ വൈറസിനെ തോൽപ്പിക്കാൻ മനുഷ്യൻ പുറത്തിറങ്ങാതെയായി . വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിച്ചു. മനുഷ്യൻ പുറത്തിറങ്ങാതായപ്പോൾ മലിനീകരണം കുറഞ്ഞു. കൊലപാതകം, മോക്ഷണം, തുടങ്ങിയ കുറ്റകൃത്യങ്ങൾ കുറഞ്ഞു. പുറത്തു ഇറങ്ങുമ്പോൾ മാസ്ക് ധരിച്ചു. കൈയും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകി. അങ്ങനെ ഒറ്റക്കെട്ടായി എല്ലാവരുംകൂടി കൊറോണയെ തുരത്തി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ