സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/തിരിച്ചറിവ്
തിരിച്ചറിവ്
ഒരിടത്തു ലങ്കാപുരം എന്നൊരു നാടുണ്ടായിരുന്നു. ആ നാട്ടിലെ താമസക്കാരായിരുന്നു അപ്പുവും കുടുംബവും. ഒരുദിവസം അപ്പു വീടിനു പുറത്തു കളിയ്ക്കാൻ പോയി. കളി കഴിഞ്ഞു വരുന്ന വഴി അവൻ ഒരു ചെളിക്കുഴിയിൽ വീണു. ദേഹമാകെ ചെളിയുമായി അവൻ വീട്ടിൽ വന്നു. അമ്മയും ചേച്ചിയും അവനോടു കുളിച്ചുവരാണ് ആവശ്യപ്പെട്ടു. എന്നാൽ അവൻ അത് അനുസരിച്ചില്ല. പിറ്റേന്നും അപ്പു ഇക്കാര്യം തന്നെ ആവർത്തിച്ചു. അങ്ങനെ കുറെ ദിവസങ്ങൾക്കുശേഷം അപ്പുവിന്റെ ശരീരമാകെ ചൊറിഞ്ഞു പൊട്ടാൻ തുടങ്ങി. ഇതുകണ്ട 'അമ്മ അവനോടു ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയേയും മറ്റും പറഞ്ഞു മനസ്സിലാക്കി. അതുമനസ്സിലാക്കിയ അവൻ അമ്മയെ അനുസരിക്കാനും ശുചിത്വം പാലിക്കാനും തുടങ്ങി. പിന്നെ ഇതുവരെയും അവന്റെ ദേഹം ചൊറിഞ്ഞു പൊട്ടിയിട്ടില്ല.
|