ജി. വി. എച്ച്. എസ്സ്. എസ്സ്. നന്തിക്കര/അക്ഷരവൃക്ഷം/തെങ്ങ് നമ്മെ പഠിപ്പിക്കുന്നത് ......

Schoolwiki സംരംഭത്തിൽ നിന്ന്
13:29, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തെങ്ങ് നമ്മെ പഠിപ്പിക്കുന്നത് ......

                       
 ഞാൻ എഴുതുന്നത് നമ്മുടെ കല്പവൃക്ഷമായ തെങ്ങിനെ കുറിച്ചാണ്. കേരളത്തിൽ ധാരാളമായി കാണുന്ന തെങ്ങിൽ നിന്നും നമുക്ക് ഒരു പാട് കാര്യങ്ങൾ പഠിക്കാനുണ്ട്. നമ്മുടെ സംസ്കാരവുമായി തെങ്ങിനു നല്ല ബന്ധമുണ്ട്. എൻ്റെ അഭിപ്രായത്തിൽ ഒരു പ്രദേശത്തെ സസ്യലതാദികൾ ആ പ്രദേശത്തെ സാംസ്കാരിക ജീവിതത്തേയും സ്വാധീനിക്കുന്നുണ്ടെന്നാണ്. നമുക്കറിയാം തെങ്ങിൻ്റെ എല്ലാ ഭാഗങ്ങളും നമുക്ക് പ്രയോചന പ്രദമാണെന്ന്. തൻ്റെ എല്ലാ ഭാഗങ്ങളും മറ്റുള്ളവർക്ക് ഉപയോഗപ്രദമാക്കുകയാണ് തെങ്ങ് ചെയ്യുന്നത്.ഇതു പോലെ നമ്മുടെ എല്ലാ കഴിവുളും സമൂഹനന്മക്കായി പ്രയോജനപ്പെടുത്തണം എന്ന വലിയ ഒരു തത്വമാണ് തെങ്ങ് നമ്മെ പഠിപ്പിക്കുന്നത്.അതിനാൽ തെങ്ങിനെ ഒരു മാതൃകയാക്കി സമൂഹത്തിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ നമുക്ക് ശ്രമിക്കാം.


 

റോഷൻ എം ജിത്ത്
9 B ജി .വി .എച്ച് .എസ് .എസ് . നന്തിക്കര
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം