സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/അമ്മുവിന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
13:28, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മുവിന്റെ അവധിക്കാലം

അവധിക്കാലത്ത് അമ്മു എന്നും അതിരാവിലെ എഴുന്നേല്ക്കുമായിരുന്നു. അവൾ മുറ്റവും, വീടും, പരിസരവും എന്നും വൃത്തി യാക്കും. ഒരു ദിവസം അവൾ എല്ലാ പണിയും കഴിഞ്ഞ് കൂട്ടുകാരുടെ കൂടെ കളിക്കാൻ പോകുക പതിവായി രുന്നു.അവളുടെ കൂട്ടുകാരി മിങ്കിയുടെ വീട്ടിലാണ് കളിക്കുന്നത്. മിങ്കിയുടെ വീടിൻ്റെ ഗേറ്റു കടന്ന് അവർ പുറത്തേക്ക് നോക്കി. നിറയെ ചപ്പും ചവറുമാണ്. അമ്മു പറഞ്ഞു: " നമുക്ക് ഇവിടം ഒന്ന് വൃത്തിയാക്കാം. " കൂട്ടുകാർ സമ്മതിച്ചു. അവർ ഉടൻ തന്നെ പണിയാരംഭിച്ചു. എല്ലാം കഴിഞ്ഞ് പതിവുപോലെ മിങ്കിയുടെ അമ്മയുണ്ടാക്കിയ ചക്കവറുത്തതും വാഴയ്ക്കാഉപ്പേരിയും കഴിക്കുമായിരുന്നു. ക്ഷീണിച്ചു വന്ന അവർ കൈകൾ കഴുകിയില്ല. മിങ്കിയുടെ അമ്മ സോപ്പും വെള്ളവും കൊടുത്ത് കൈകൾ നന്നായി കഴുകി. അവർ സന്തോഷത്തോടെ ഉപ്പേരി കഴിക്കാൻ തുടങ്ങി. അപ്പോഴാണ് വൈറസുകളുടെ നീണ്ട നിര വരുന്നത് കണ്ടത്. ഏറ്റവും പിന്നിൽ ഭീകരനായ കൊറോണ. എല്ലായിടവും വൃത്തിയായി കിടക്കുന്നത് കണ്ടതിനാൽ അവർ നിരാശരായി. അവസാനം വന്ന കൊറോണയാകട്ടെ സോപ്പും വെള്ളവും കണ്ടപ്പോൾ ഉരുണ്ട് മറിഞ്ഞ് അടുത്ത സ്ഥലം തേടിപ്പോയി. വ്യക്തിശുചിത്വവും പരിസരശുചിത്വവുമുണ്ടെങ്കിൽ ഏതു രോഗങ്ങളെയും അകറ്റി നിർത്താം.

ജ്യോതിസ് ജോജോ
4 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ