ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/പച്ചപ്പും കിളികളും

Schoolwiki സംരംഭത്തിൽ നിന്ന്
13:02, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aryad CMS LPS KOMMADY (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പച്ചപ്പും കിളികളും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ചപ്പും കിളികളും
  അമ്മുവും അപ്പുവും അയൽക്കാരാണ്. അമ്മുവിന്റെ മുത്തശ്ശി പറഞ്ഞു കൊടുക്കുന്ന കഥകളാണ് അവരുടെ ചിന്തകളെ നിയന്ത്രിച്ചിരുന്നത്. അങ്ങനെയിരിക്കെ ഒരുദിവസം മുത്തശ്ശി തന്റെ കുട്ടിക്കാലത്തെ പറ്റി   പറഞ്ഞു. പച്ചപ്പും കിളികളും തെളിഞ്ഞ മാനവും ഒക്കെയായി സുന്ദരമായ കുട്ടിക്കാലം. എന്നാൽ അപ്പുവിനും അമ്മുവിനും അതൊക്കെ സ്വപ്‌നങ്ങൾ മാത്രം ആയിരുന്നു.വീടിനടുത്തുള്ള മാലിന്യ കുമ്പാരവും കൊതുകിനു സൗകര്യം ഒരുക്കുന്ന കെട്ടിക്കിടക്കുന്ന വെള്ളവും പകർച്ച വ്യാധികളും അവിടം വാസയോഗ്യമല്ലാത്ത സ്ഥലമാക്കി മാറ്റിയിരുന്നു. അതിനൊരു മാറ്റം വരുത്താൻ കുട്ടികൾ തീരുമാനിച്ചു. അവർ അടുത്തുള്ള കുട്ടികളോടൊപ്പം ചേർന്ന് അവിടമാകെ വൃത്തിയാക്കി. മാലിന്യം കിടന്ന ഇടം കളിസ്ഥലമാക്കി കെട്ടിക്കിടന്ന വെള്ളം ഒഴുക്കിവിട്ടു. അവിടെ പൂച്ചെടികളും വൃക്ഷത്തൈകളും വച്ചു ഭംഗിയാക്കി. സ്കൂളിൽ പോകുന്നതിനിടയിലും അവർ ചെടികളെ പരിപാലിച്ചു. കുറച്ചു നാളുകൾക്കു ശേഷം കുട്ടികൾ ഒരുക്കിയ പൂന്തോട്ടത്തിൽ വസന്തം വിരുന്നു വന്നു പൂക്കളും പഴങ്ങളും പൂമ്പാറ്റകളും അണ്ണാറക്കണ്ണന്മാരും കിളികളും ഒക്കെ ചേർന്ന് അവിടം മനോഹരമാക്കി. അമ്മുവും അപ്പുവും സ്വപ്നം കണ്ട മനോഹരമായ കുട്ടിക്കാലം. 
ലാവണ്യ. ആർ
2A ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി,ആലപ്പുഴ,ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ