സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/അക്ഷരവൃക്ഷം/പ്രകൃതി മനുഷ്യന്റെ അടിത്തറ
പ്രകൃതി മനുഷ്യന്റെ അടിത്തറ
ഈ ലോകത്തിൽ മനുഷ്യനിലനിൽപിന് മനുഷ്യർ മാത്രം മതിയാകില്ല. വികസനം മനുഷ്യനുവേണ്ടി മാത്രം ആകരുത്. മനുഷ്യന്റെ നിലനിൽപിന് പ്രകർതിയും ജീവജാലങ്ങളുമെല്ലാം ആവശ്യമാണ്. മനുഷ്യനിലനില്പിനുള്ള അടിത്തറ തന്നെ പ്രകൃതിയാണ്. സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി പ്രകൃതിയെ നശിപ്പിക്കുന്നതിന് നമുക്ക് യാതൊരു മടിയുമില്ല. നമ്മുടെ പൂർവ്വികർ പ്രകൃതിയുടെ മഹത്വം ശരിക്കും മനസ്സിലാക്കിയവർ ആയിരുന്നു. എന്നാൽ പുതിയ തലമുറ പ്രകൃതിയെ നശിപ്പികുവാനാണ് ശ്രമിക്കുന്നത്. അവർ പ്രകൃതിയെ കാണാൻ ശ്രമിക്കുന്നില്ല. ഇതു കാരണം അവർ പ്രകൃതിയുടെ മഹത്വം തിരിച്ചറിയുന്നില്ല. വികസനത്തിന്റെ പേരിൽ പ്രകൃതിയെ നശിപ്പിക്കുബോഴും അവൻ തിരിച്ചറിയുന്നില്ല. അവൻ ഇളക്കുന്നത് സ്വന്തം അടിത്തറതന്നെയാണ്. വികസനത്തിന്റെ പേരിൽ മനുഷ്യൻ പ്രകൃതിയെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണ്. സ്വന്തം സുഖസൗകര്യങ്ങൾക്ക് വേണ്ടി അവൻ മണിമാളിക കെട്ടിപൊക്കുമ്പോഴും അവൻ അറിയുന്നില്ല തന്നെ വളർത്തി വലുതാക്കിയ പെറ്റമ്മയെ നശിപ്പിക്കുകയാണെന്ന് അറിഞ്ഞിട്ടും അവൻ പ്രവർത്തിക്കുന്നില്ല. മനുഷ്യൻ എന്തെല്ലാം കൈവരിച്ചാലും സ്വന്തം അടിത്തറ ഉറപ്പാക്കുമ്പോഴാണ് അവൻ ഉയരങ്ങളിലെത്തുക.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം