സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/അക്ഷരവൃക്ഷം/പ്രകൃതി മനുഷ്യന്റെ അടിത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി മനുഷ്യന്റെ അടിത്തറ

ഈ ലോകത്തിൽ മനുഷ്യനിലനിൽപിന് മനുഷ്യർ മാത്രം മതിയാകില്ല. വികസനം മനുഷ്യനുവേണ്ടി മാത്രം ആകരുത്. മനുഷ്യന്റെ നിലനിൽപിന് പ്രകർതിയും ജീവജാലങ്ങളുമെല്ലാം ആവശ്യമാണ്. മനുഷ്യനിലനില്പിനുള്ള അടിത്തറ തന്നെ പ്രകൃതിയാണ്. സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി പ്രകൃതിയെ നശിപ്പിക്കുന്നതിന് നമുക്ക് യാതൊരു മടിയുമില്ല. നമ്മുടെ പൂർവ്വികർ പ്രകൃതിയുടെ മഹത്വം ശരിക്കും മനസ്സിലാക്കിയവർ ആയിരുന്നു. എന്നാൽ പുതിയ തലമുറ പ്രകൃതിയെ നശിപ്പികുവാനാണ് ശ്രമിക്കുന്നത്. അവർ പ്രകൃതിയെ കാണാൻ ശ്രമിക്കുന്നില്ല. ഇതു കാരണം അവർ പ്രകൃതിയുടെ മഹത്വം തിരിച്ചറിയുന്നില്ല. വികസനത്തിന്റെ പേരിൽ പ്രകൃതിയെ നശിപ്പിക്കുബോഴും അവൻ തിരിച്ചറിയുന്നില്ല. അവൻ ഇളക്കുന്നത് സ്വന്തം അടിത്തറതന്നെയാണ്. വികസനത്തിന്റെ പേരിൽ മനുഷ്യൻ പ്രകൃതിയെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണ്. സ്വന്തം സുഖസൗകര്യങ്ങൾക്ക് വേണ്ടി അവൻ മണിമാളിക കെട്ടിപൊക്കുമ്പോഴും അവൻ അറിയുന്നില്ല തന്നെ വളർത്തി വലുതാക്കിയ പെറ്റമ്മയെ നശിപ്പിക്കുകയാണെന്ന് അറിഞ്ഞിട്ടും അവൻ പ്രവർത്തിക്കുന്നില്ല. മനുഷ്യൻ എന്തെല്ലാം കൈവരിച്ചാലും സ്വന്തം അടിത്തറ ഉറപ്പാക്കുമ്പോഴാണ് അവൻ ഉയരങ്ങളിലെത്തുക.

ഈ കാലഘട്ടത്തെതന്നെ പിടിച്ചുകുലുക്കിയിരിക്കുന്ന അസുഖമാണല്ലോ മഹാമാരിയാണല്ലോ കോവിഡ് - 19. അത് മനുഷ്യവർഗ്ഗത്തിന്റെ തന്നെ അടിത്തറ ഇളക്കിയിരിക്കുകയാണ് . എന്നാൽ മറ്റൊരു വശത്തിലൂടെ നോക്കുമ്പോൾ നമുക്ക് കാണാം. ഇന്ന് സംഭവിച്ചിരിക്കുന്ന പ്രകർത്തിയിലെ മാറ്റങ്ങൾ. ഇത്രെയും നാൾ മനുഷ്യൻ പ്രകൃതിയെയും ജീവജാലങ്ങളെയും കൂട്ടിലടച്ചു. ഇന്ന് അവൻ കൂടിനുള്ളിലാണ്. വായുമലിനീകരണവും ശബ്‌ദമലീനീകരണവും കുറഞ്ഞു. ഇക്കരണങ്ങളാൽ ശുദ്ധവായു ലഭിക്കുന്നു. ഓസോൺ പാളികളിലെ വിള്ളൽ അടയുന്നു. ഇത്രയും സംഭവിക്കുമ്പോൾ തന്നെ പ്രക്രതിയുടെ പകുതി ജീവൻ തിരിച്ചുകിട്ടുന്നു. എങ്കിലും അത് അവിടെ പൂർണ്ണമാകുന്നില്ല. മനുഷ്യനും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുമ്പോഴാണ് മനുഷ്യൻ വിജയിക്കുന്നത്.

ഇതെല്ലാം ഓരോ പാഠമാണ്. ഇതെല്ലാം കണ്ടു തള്ളുകയല്ല ചെയേണ്ടത്. കണ്ട് മനസിലാക്കി പ്രവർത്തികമാക്കുകയാണ് ചെയേണ്ടത്. നമ്മുടെ ഭൂമി മരുഭൂമിയായിത്തീരാതിരിക്കാനും മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഇവിടെ കഴിഞ്ഞുകൂടുവാനും അന്തരീക്ഷത്തിന്റെ ഘടന നിലനിർത്തുവാനും വൃക്ഷങ്ങൾ ധാരാളമായി നട്ടുപിടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പ്രകർത്തിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമല്ല കടമയാണ്. മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് ഓരോ മക്കളുടെയും കടമയാണ്ണെങ്കിൽ ആ കടമ തന്നെയാണ്. പ്രകർത്തിയുടെ കാര്യത്തിലും നാം നിർവഹിക്കേണ്ടതാണ്. വികസനത്തിൻെറ പേരിൽ പ്രകർത്തിയെ ചൂഷണം ചെയ്യുകയല്ല വേണ്ടത്. വികസനം മനുഷ്യന്റെയും പ്രകർത്തിയുടെയും നന്മയ്ക്കുവേണ്ടിയാവുമ്പോഴാണ് മനുഷ്യന്റെ ശ്രമം വിജയത്തിലെത്തുന്നത്.

ആൻമരിയ ചാക്കോ
IX A സെന്റ്. മേരീസ് ഗേൾസ് എച്ച്. എസ്, കുറവിലങ്ങാട്, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം